നടന് ലുക്മാന് വിവാഹിതനാവുന്നു. ജുമൈമയാണ് വധു. ഈ മാസം 20ന് മലപ്പുറത്തെ പന്താവൂരില്‍ വെച്ചാണ് വിവാഹം. സപ്തമശ്രീ തസ്കര എന്ന ചിത്രത്തിലൂടെയാണ് ലുക്മാന് മലയാള സിനിമയിലെത്തിയത്. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ അര്‍ച്ചന 31 നോട്ടൗട്ട് ആണ് ലുക്മാന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ‘ഉണ്ട’ എന്ന സിനിമയിലെ ബിജു കുമാര്‍ എന്ന കഥാപാത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷന് ജാവ’യിലൂടെ നായക വേഷത്തിലുമെത്തി.
മുഹ്സിന് പെരാരി സംവിധാനം ചെയ്ത ‘കെഎല്‍ 10 പത്ത്’ സിനിമയിലാണ് നടന് ശ്രദ്ധ നേടിയത്. വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയര്‍ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളിലും ലുക്മാന് അഭിനയിച്ചു. മലപ്പുറം ചങ്ങരംകുളം സ്വദേശിയാണ് ലുക്കുമാൻ. എൻജിനീയറിങ് മേഖലയിൽനിന്നുമാണ് ലുക്ക്മാൻ സിനിമയിലേക്ക് എത്തുന്നത്.