‘എത്ര ഇരുട്ടിയാലും സൂര്യന്‍ വീണ്ടും പ്രകാശിക്കും’ മഞ്ജുവിന്റെ പുതിയ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

ലുക്കില്‍ പരീക്ഷങ്ങള്‍ നടത്താറുണ്ട് മലയാളത്തിന്റെ ലേഡ് സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. താരത്തിന്റെ പുതിയ ലുക്കും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ മഞ്ജു തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്. സണ്‍ഗ്ലാസും ഓവര്‍…

ലുക്കില്‍ പരീക്ഷങ്ങള്‍ നടത്താറുണ്ട് മലയാളത്തിന്റെ ലേഡ് സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. താരത്തിന്റെ പുതിയ ലുക്കും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ മഞ്ജു തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്. സണ്‍ഗ്ലാസും ഓവര്‍ കോട്ടുമൊക്കെയിട്ട താരത്തിന്റെ ഈ സ്റ്റൈലും ആരാധകര്‍ക്കിഷ്ടമായി. അതേസമയം ‘എത്ര ഇരുട്ടിയാലും സൂര്യന്‍ വീണ്ടും പ്രകാശിക്കുമെന്നാണ് തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് താരം കുറിച്ചത്.

https://www.facebook.com/theManjuWarrier/posts/522026619279841?__cft__[0]=AZVYAWP2_uAqEysG4v_BzD54dzQUA4rYhlPjgOWySDr1ylyW_L9-m6U488xrnh3KyPLPaeU_Q4vmCuNzczQQ26kEVeFK99P_NYWlx8MCjEK96gEVL422TIvrpPis26TtHrjYm_VXzuZYNxjDjxJgpYCw&__tn__=%2CO%2CP-R

മഞ്‍ജു വാര്യര്‍ നായികയാകുന്ന ചിത്രം മേരി ആവാസ് സുനോ’യിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പ്രജേഷ് സെൻ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം ജയചന്ദ്രനാണ്.  ‘പ്രണയമെന്നൊരു വാക്ക്’ എന്ന ​ഗാനം എഴുതിയിരിക്കുന്നത് ബി കെ. ഹരിനാരായണനാണ്. ആൻ ആമിയാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്. ബി രാകേഷാണ് ചിത്രത്തിന്‍റെ നിർമാണം. ജയസൂര്യയും മഞ്‍ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണിത്. ശിവദയാണ് മറ്റൊരു നായിക.