സിസിഎല്ലില്‍ അമ്മ സംഘടനയും മോഹന്‍ലാലും ഇല്ല!!! ആനയെ വച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനയെ വച്ച് നടത്തുന്ന പോലായി

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്ന് താരസംഘടനയായ അമ്മയും നടന്‍ മോഹന്‍ലാലും പിന്‍മാറി. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ഇക്കാര്യം അറിയിച്ചത്. മോഹന്‍ലാല്‍ നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും പിന്‍മാറി. മാത്രമല്ല തന്റെ ചിത്രങ്ങള്‍…

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്ന് താരസംഘടനയായ അമ്മയും നടന്‍ മോഹന്‍ലാലും പിന്‍മാറി. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ഇക്കാര്യം അറിയിച്ചത്. മോഹന്‍ലാല്‍ നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും പിന്‍മാറി. മാത്രമല്ല തന്റെ ചിത്രങ്ങള്‍ സിസിഎല്ലിന് ഉപയോഗിക്കരുതെന്നും നിര്‍ദേശം നല്‍കി.

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സിസിഎല്‍ സീസണില്‍ മത്സരിക്കുന്ന ടീമുമായി അമ്മയ്ക്ക് ഒരു ബന്ധവും ഇല്ലെന്നും ഇടവേള ബാബു വ്യക്തമാക്കി. സിസിഎല്‍ 3 യുടെ ആദ്യ ഘട്ടത്തില്‍ ഉപയോഗിച്ച ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ടീം നീക്കി. സിസിഎല്‍ മാനേജ്മെന്റുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഈ സീസണില്‍ ഒഴിവായതെന്നും ഇടവേള ബാബു പറഞ്ഞു.

നിലവില്‍ മോഹന്‍ലാലിന് ടീമില്‍ ചെറിയ ഒരു ശതമാനം ഓഹരി മാത്രമാണുള്ളത്.
ആനയെ വച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനയെ വച്ച് നടത്തുന്ന പോലെയായെന്നും ഇടവേള ബാബു കുറ്റപ്പെടുത്തി.

ഇപ്പോഴത്തെ സിസിഎല്ലില്‍ ആദ്യത്തെ രണ്ട് മത്സരത്തിലും കേരള സ്‌ട്രൈക്കേര്‍സിന് പരാജയമായിരുന്നു. ഉണ്ണി മുകുന്ദന്‍ ക്യാപ്റ്റനായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ തെലുങ്ക് വാരിയേര്‍സിനോടും കുഞ്ചാക്കോ ബോബന്‍ ക്യാപ്റ്റനായ രണ്ടാം മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേസിനോടും കേരള സ്‌ട്രൈക്കേര്‍സ് പരാജയപ്പെട്ടിരുന്നു.