നടി ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു

നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു. ഖുശ്ബുവടക്കം മൂന്ന് അംഗങ്ങളെയാണ് മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ വനിതാ ശിശുവികസന മന്ത്രാലയം നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ഝാര്‍ഖണ്ഡില്‍ നിന്നുള്ള മംമ്താ കുമാരി,…

നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു. ഖുശ്ബുവടക്കം മൂന്ന് അംഗങ്ങളെയാണ് മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ വനിതാ ശിശുവികസന മന്ത്രാലയം നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ഝാര്‍ഖണ്ഡില്‍ നിന്നുള്ള മംമ്താ കുമാരി, മേഘാലയയിലെ ഡെലീന ഖോങ്ദുപ്പ് എന്നിവരാണ് കമ്മീഷനിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റു അംഗങ്ങള്‍.

അതേസമയം ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയാണ് ഖുശ്ബു. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള ഖുശ്ബു 2010ല്‍ ഡിഎംകെയിലൂടെയാണു രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്നാല്‍ 2020ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ എത്തി. ടെലിവിഷന്‍ അവതാരക കൂടിയായ ഖുശ്ബു സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയുള്ള നിരവധി വേദികളില്‍ എത്തിയിട്ടുണ്ട്. ബിജെപിയുടെ താരപ്രചാരക കൂടിയാണ് ഖുശ്ബു. സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയുള്ള നിരന്തര പോരാട്ടത്തിന്റെ ഫലമാണ് ഈ സ്ഥാനലബ്ധിയെന്നു തമിഴ്നാട് ബിജെപി പ്രസിഡന്റ് അണ്ണാമലൈ പ്രതികരിച്ചു.