അവര്‍ എന്നെ വിട്ടുപോകുന്നത് പോലെ തോന്നി..! – ജയറാം

മിമിക്രി വേദികളിലൂടെ തന്‌റെ കഴിവ് തെളിയിച്ച് സിനിമാ രംഗത്ത് എത്തിയ നടനാണ് ജയറാം. പത്മശ്രീയടക്കം നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ അദ്ദേഹം ഇതിനോടകം തന്നെ 200ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും…

മിമിക്രി വേദികളിലൂടെ തന്‌റെ കഴിവ് തെളിയിച്ച് സിനിമാ രംഗത്ത് എത്തിയ നടനാണ് ജയറാം. പത്മശ്രീയടക്കം നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ അദ്ദേഹം ഇതിനോടകം തന്നെ 200ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രമായ മകളിലൂടെ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമാ രംഗത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ് അദ്ദേഹം.

വീണ്ടും സത്യന്‍ അന്തിക്കാടിന്റെ ഒരു കുടുംബ ചിത്രത്തിലൂടെ എത്തിയിരിക്കുകയാണ് ജയറാം, വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്ന അദ്ദേഹത്തിന്റെ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ജയറാമിന്റെ ഒരു അഭിമുഖമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. എന്തുകൊണ്ടാണ് ഇത്രയും കാലം സിനിമാ രംഗത്ത് നിന്ന് വിട്ടു നിന്നത് എന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്. ഈ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മലയാള സിനിമയില്‍ നിന്നുള്ള മാറിനില്‍ക്കല്‍ മനപൂര്‍വ്വം ആയിരുന്നു എന്ന തന്നെയാണ് ജയറാം പറയുന്നത്. എനിക്ക് ഒരുപാട് പരാജയങ്ങള്‍ വന്നിരുന്നു. അപ്പോഴെല്ലാം എനിക്ക് തോന്നിയിട്ടുണ്ട്. എന്നെ ഇഷ്ടപ്പെടുന്ന കുറച്ച് പേരെങ്കിലും എന്നില്‍ നിന്ന് അകന്ന് പോകുന്നുണ്ട് എന്നാണ് ജയറാം പറയുന്നത്. എന്നെ ഇഷ്ടപ്പെടുന്ന കുറച്ച് അമ്മമാരും സഹോദരി സഹോദരന്മാരും എല്ലാം എന്നില്‍ നിന്ന് അകന്ന് പോകുന്നതായി തോന്നി.

അപ്പോഴെല്ലാം തനിക്ക് പരാജയവും വന്നു എന്നാണ് അദ്ദേഹം പറയുന്നത്. അപ്പോഴാണ് ഇനി കുറച്ച് കാലത്തേക്ക് മലയാള സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചത് എന്നാണ് നടന്‍ പറയുന്നത്. മനസ്സിന് തോന്നുന്ന ഒരു സിനിമ ചെയ്യാം എന്നും തീരുമാനിച്ചു. അത് കുടുംബത്തോടും പറഞ്ഞു. അപ്പോള്‍ അവരും അതിനെ പിന്തുണച്ചു എന്നാണ് ജയറാം പറഞ്ഞത്.