ബിഗ്‌ബോസ്സ് താരം പ്രദീപ് ചന്ദ്രന്‍ വിവാഹിതനായി; ചിത്രങ്ങൾ കാണാം

സിനിമ സീരിയൽ താരവും ബിഗ്‌ബോസ് മത്സരാര്‍ഥിയുമായ പ്രദീപ് ചന്ദ്രന്‍ വിവാഹിതനായി. വധു അനുപമ ചന്ദ്രൻ, വധുവിന്റെ വീട്ടിൽ വെച്ചായിരുന്നു വിവാഹം, തിരുവനന്തപുരം ഇന്‍ഫോസിസ് ജീവനക്കാരിയാണ് അനുപമ. തിരുവനതപുരത്ത് വെച്ച് വിവാഹം നടത്തുവാൻ തീരുമാനിച്ചെങ്കിലും കോവിടിന്റെ…

സിനിമ സീരിയൽ താരവും ബിഗ്‌ബോസ് മത്സരാര്‍ഥിയുമായ പ്രദീപ് ചന്ദ്രന്‍ വിവാഹിതനായി. വധു അനുപമ ചന്ദ്രൻ, വധുവിന്റെ വീട്ടിൽ വെച്ചായിരുന്നു വിവാഹം, തിരുവനന്തപുരം ഇന്‍ഫോസിസ് ജീവനക്കാരിയാണ് അനുപമ. തിരുവനതപുരത്ത് വെച്ച് വിവാഹം നടത്തുവാൻ തീരുമാനിച്ചെങ്കിലും കോവിടിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ വെച്ച് വിവാഹം നടത്തുക ആയിരുന്നു. വിദേശത്തുള്ള പ്രദീപിന്‍റെ ജ്യേഷ്ഠനും വിവാഹത്തിന് എത്താനായില്ല. കല്യാണം ഫേസ്ബുക് ലൈവ് വഴി ആരാധകരിലേക്ക് താരം എത്തിച്ചിരുന്നു. നിരവധി പേരാണ് പ്രദീപിന് ആശംസകളുമായി എത്തിയത്.

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പര കറുത്ത മുത്തിലെ പോലീസുകാരൻ ആയിട്ടാണ്  പ്രദീപ് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയത്, മേജർ രവിയുടെ മിഷന്‍ 90 ഡെയ്‍സിലൂടെയാണ് പ്രദീപ് സിനിമയിലും എത്തിച്ചേർന്നു,  ദൃശ്യം, ഒപ്പം, ഇവിടം സ്വര്‍ഗ്ഗമാണ്, ഏയ്ഞ്ചല്‍ ജോണ്‍, കാണ്ഡഹാര്‍, ലോക്‍പാല്‍, ലോഹം, 1971 ബിയോണ്ട് ബോര്‍ഡേഴ്‍സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

https://www.facebook.com/pradeepc900/videos/10159193612795955/?__cft__[0]=AZUtEMxvyNyr-8fmcIH0l6MDNo8kLEjxQ8PdPMsI0M6DPohYPurcftx3DVjb8VNU9KWEuIk6Mi4GkT9HN8UpNwOOh5rqcAY8OSzDnWjzQTc7Uv3t91E1f12rD9bUncqL9XwZGuB29bGkaUyRQbcvZ0qC&__tn__=%2CO%2CP-R