നടന്‍ റഹ്‌മാന്‍ മുത്തശ്ശനായി! ആദ്യത്തെ കണ്‍മണിയെ വരവേറ്റ് റുഷ്ദ

നടന്‍ റഹ്‌മാന്‍ മുത്തശ്ശനായി, മകള്‍ റുഷ്ദയ്ക്ക് ആദ്യത്തെ കണ്‍മണി പിറന്നു. റുഷ്ദയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. ഭര്‍ത്താവ് അല്‍താഫ് നവാബിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് മകന്‍ പിറന്ന സന്തോഷവാര്‍ത്തയറിയിച്ചത്. റുഷ്ദയ്ക്കും പഅല്‍താഫിനും ആദ്യത്തെ കണ്‍മണിയായി ആണ്‍കുഞ്ഞാണ്…

നടന്‍ റഹ്‌മാന്‍ മുത്തശ്ശനായി, മകള്‍ റുഷ്ദയ്ക്ക് ആദ്യത്തെ കണ്‍മണി പിറന്നു. റുഷ്ദയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. ഭര്‍ത്താവ് അല്‍താഫ് നവാബിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് മകന്‍ പിറന്ന സന്തോഷവാര്‍ത്തയറിയിച്ചത്.

റുഷ്ദയ്ക്കും പഅല്‍താഫിനും ആദ്യത്തെ കണ്‍മണിയായി ആണ്‍കുഞ്ഞാണ് പിറന്നത്. കുഞ്ഞ് സുഖമായി ഇരിക്കുന്നെന്നും റുഷ്ദ കുറിക്കുന്നുണ്ട്. താരങ്ങള്‍ അമ്മയ്ക്കും കുഞ്ഞിനും ആശംസകളുമായി എത്തിയിട്ടുണ്ട്. നടി ശ്വേത മേനോനും എആര്‍ റഹ്‌മാന്റെ മകളും ഗായികയുമായ ഖദീജ റഹ്‌മാനും ഇരുവര്‍ക്കും ആശംസകള്‍ അറിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു റുഷ്ദയും കൊല്ലം സ്വദേശി അല്‍താഫ് നവാബും വിവാഹിതരായത്. മോഹന്‍ലാല്‍ ഉള്‍പ്പടെ വന്‍ താരനിര തന്നെ അനുഗ്രഹവുമായി വിവാഹത്തില്‍ പങ്കെടുത്തിരുന്നു.