നടാഷയെ താലി ചാര്‍ത്തി ജീവിത സഖിയാക്കി!! നടന്‍ ശാലു റഹിമിന് പ്രണയസാഫല്യം

യുവ നടന്‍ ശാലു റഹിം വിവാഹിതനായി. നടാഷ മനോഹറാണ് വധു. ഡോക്ടറാണ് നടാഷ. എട്ട് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് ശാലുവും നടാഷയും വിവാഹിതരായത്. ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ താരമാണ് ശാലു…

യുവ നടന്‍ ശാലു റഹിം വിവാഹിതനായി. നടാഷ മനോഹറാണ് വധു. ഡോക്ടറാണ് നടാഷ. എട്ട് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് ശാലുവും നടാഷയും വിവാഹിതരായത്. ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ താരമാണ് ശാലു റഹിം. ചിത്രത്തില്‍ ദുല്‍ഖറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചാണ് ശാലു ശ്രദ്ധേയനായത്.

ഹിന്ദു ആചാരപ്രകാരം പൂവാര്‍ കായലിന് സമീപമുള്ള റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. കുര്‍ത്തയും മുണ്ടുമായിരുന്നു ശാലുവിന്റെ വിവാഹ വേഷം. നടാഷ ചുവപ്പും ഓറഞ്ചും കലര്‍ന്ന പട്ടുസാരിയിലാണ് വധുവായെത്തിയത്. ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങളെല്ലാം ശാലു പങ്കുവച്ചിരുന്നു.

ശാലുവും നടാഷയും ക്ലാസ്‌മേറ്റ്‌സാായിരുന്നു. പ്ലസ് വണ്ണില്‍ ഒന്നിച്ചായിരുന്നു ഇരുവരും പഠിച്ചിരുന്നത്. പതിമൂന്ന് കൊല്ലമായി പരസ്പരം അറിയാം. നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. അത് പിന്നീട് പ്രണയമായിമാറി. ഒടുവില്‍ ഒന്നിച്ച് മുന്നോട്ട് പോകാനുള്ള തീരുമാനവും എടുക്കുകയായിരുന്നു..’, വിവാഹ ശേഷം ശാലു പറഞ്ഞു.

പീസ്, ഒറ്റയ്ക്ക് ഒരു കാമുകന്‍, കളി, മറഡോണ, ബുള്ളറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ ശാലു ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്. ജിവി പ്രകാശ് നായകനായി എത്തിയ റെബല്‍ എന്ന തമിഴ് സിനിമയിലും ശാലു ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു.