ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം!! ധ്യാനിനും റഹ്‌മാനുമൊപ്പം നായികയായി ഷീലു എബ്രഹാം

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയായി ഷീലു എബ്രഹാം. റഹ്‌മാനും ധ്യാന്‍ ശ്രീനിവാസനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. പ്രൊഡക്ഷന്‍ നമ്പര്‍ 15 എന്നാണ് ചിത്രത്തിന്റെ താത്കാലിക പേര്. കോമഡി ഫണ്‍ എന്റര്‍ടെയ്‌നര്‍…

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയായി ഷീലു എബ്രഹാം. റഹ്‌മാനും ധ്യാന്‍ ശ്രീനിവാസനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. പ്രൊഡക്ഷന്‍ നമ്പര്‍ 15 എന്നാണ് ചിത്രത്തിന്റെ താത്കാലിക പേര്. കോമഡി ഫണ്‍ എന്റര്‍ടെയ്‌നര്‍ ചിത്രം നിര്‍മിക്കുന്നത് അബാം മൂവസ് ആണ്.

ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്, ആന്‍സണ്‍ പോള്‍, സെന്തില്‍ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്‍, സജിന്‍ ചെറുകയില്‍, മല്ലിക സുകുമാരന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

സാരംഗ് ജയപ്രകാശ് ആണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം ആല്‍ബി. സംഗീതം വില്യം ഫ്രാന്‍സിസ്. എഡിറ്റിംഗ് ദിലിപ് ഡെന്നിസ്. ആര്‍ട് ജോസഫ് നെല്ലിക്കല്‍. നാളെ മുതല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ഷീലു എബ്രഹാം പോസ്റ്റര്‍ പങ്കുവച്ച് കുറിച്ചു.