വാടാ…വന്ത് പാറുങ്കടാ… കാരവന്‍ കാണിച്ചുതരുമോ എന്ന ചോദിച്ച കുട്ടികളോട് നടന്‍ സൂരി

തമിഴിലെ ശ്രദ്ധേയനായ നടനാണ് സൂരി. കോമഡി നടനായി തുടങ്ങി ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളിലും തിളങ്ങുന്ന നടനാണ് താരം. വിടുതലൈ, ജില്ല, വരുത്തപ്പെടാത്ത വാലിബര്‍ സംഘം, അണ്ണാത്തെ തുടങ്ങിവയെല്ലാം സൂരിയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇപ്പോഴിതാ ഏതോ…

തമിഴിലെ ശ്രദ്ധേയനായ നടനാണ് സൂരി. കോമഡി നടനായി തുടങ്ങി ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളിലും തിളങ്ങുന്ന നടനാണ് താരം. വിടുതലൈ, ജില്ല, വരുത്തപ്പെടാത്ത വാലിബര്‍ സംഘം, അണ്ണാത്തെ തുടങ്ങിവയെല്ലാം സൂരിയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

ഇപ്പോഴിതാ ഏതോ ലൊക്കേഷനില്‍ സൂരിയും ഇരുപതോളം കുട്ടികളുമൊന്നിച്ചുള്ള വീഡിയോയാണ് വൈറലാകുന്നത്. ഒരു ഗ്രാമത്തിലാണ് സംഭവം. പുതിയ സിനിമയുടെ ചിത്രീകരണ വേളയില്‍ കാരവാനില്‍ നില്‍ക്കുന്ന സൂരിയോട് കുട്ടികള്‍ സംസാരിക്കുന്ന രംഗങ്ങളും തുടര്‍ന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് വീഡിയോയില്‍.

കുട്ടികള്‍ സൂരിയോട് കാരവാന്‍ കാണണമെന്ന് വളരെ കൗതുകത്തോടെ ചോദിക്കുകയാണ് വീഡിയോയില്‍. ‘ഒറ്റ തവണ അങ്കിള്‍, പ്ലീസ് പ്ലീസ്’ എന്ന് സൂരിയോട് ചോദിക്കുന്നുണ്ട്. കുട്ടികളോട് തിരിച്ച് സൂരിയും വളരെ രസകരമായി മറുപടിയും പറയുന്നുണ്ട്. ‘എന്താണ് നിങ്ങള്‍ക്ക് കാണേണ്ടത്? ഇത് അങ്കിളിന്റെ മേക്കപ്പ് റൂം ആണ്!” എന്ന് മറുപടിയും പറയുന്നു.

ഒടുവില്‍ ആകാംക്ഷ നിറഞ്ഞ കുട്ടികളെ കാരവാനിലേക്ക് കയറ്റുകയും ചെയ്യുന്നുണ്ട്. സൂരി തന്നെ കുട്ടികള്‍ക്ക് എല്ലാം വിശദീകരിച്ച് കൊടുക്കുന്നുണ്ട്.

‘പുറത്ത് നല്ല വെയില്‍ അല്ലെ, അവിടെ ഇരുന്ന് മേക്ക് അപ്പ് ചെയ്യാന്‍ കഴിയില്ലലോ, ഇവിടെ ഇരുന്നാണ് മേക്ക് അപ്പ് ചെയ്യുന്നത്. അഭിനയിച്ച് കഴിഞ്ഞ് തിരിച്ചു വന്ന് ഇവിടെയാണ് വിശ്രമിക്കുന്നത് ‘എന്ന് താരം കുട്ടികളോട് ലളിതമായി പറയുന്നുണ്ട്. ഒടുവില്‍ എല്ലാ കുട്ടികളും കാരവാന് കണ്ട സന്തോഷത്തില്‍ തിരിച്ചിറങ്ങി പോകുകയും ചെയ്യുന്നുണ്ട്. അതേസമയം, ഏത് സിനിമയുടെ ചിത്രീകരണ വേളയില്‍ നിന്നുള്ളതാണെന്ന് വ്യക്തമല്ല.