ഭാരത് ഒരു തെറ്റായ പേരാണോ? ഒരു മഹത്തായ പേരല്ലേ, സിനിമയുടെ പേര് മാറ്റത്തിൽ പ്രതികരിച്ചു കൊണ്ട്, അക്ഷയ് കുമാർ 

ഈ അടുത്ത കാലത്തു സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്ന വാർത്ത ആയിരുന്നു ഇന്ത്യ എന്ന് പേര് മാറ്റി ഭാരത് എന്നാക്കണമെന്നു, അതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തു എത്തിയിരുന്നു, ഈ ഒരു പെരുമാറ്റത്തോട്…

ഈ അടുത്ത കാലത്തു സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്ന വാർത്ത ആയിരുന്നു ഇന്ത്യ എന്ന് പേര് മാറ്റി ഭാരത് എന്നാക്കണമെന്നു, അതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തു എത്തിയിരുന്നു, ഈ ഒരു പെരുമാറ്റത്തോട് അനുബന്ധിച്ചു അക്ഷയ് കുമാർ നായകനായ ഏറ്റവും പുതിയ ചിത്രം മിഷൻ റാണി ഗഞ്ച് എന്ന ചിത്രത്തിന്റെ പേര് മാറ്റിയിരുന്നു, അതിനെ കുറിച്ച് തുറന്നു പറയുകയാണ് നടൻ

ടിനു സുരേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പേര് മാറ്റിയിരുന്നു, മിഷൻ റാണി ഗഞ്ച്  എന്ന പേര് മാറ്റിയിട്ട് ദി ഗ്രേറ്റ് ഭാരത് റെസ്ക്യൂ എന്ന പേരാണ് ആക്കിയത്, ഇപ്പോൾ പെരുമാറ്റത്തെ അനുകൂലിച്ചു അക്ഷയകുമാർ രംഗത് എത്തിയിരിക്കുകയാണ്, താരം പറയുന്നതിങ്ങനെ, ഞങ്ങൾ സിനിമയുടെ ടാഗ്‌ലൈൻ മാറ്റി.

ഭാരത് ഒരു തെറ്റായ പേരാണോ ? ഭാരത് ഒരു മഹത്തായ പേരാണ്, അതുപോലെ ഇന്ത്യ എന്ന പേരും തെറ്റല്ല, തികച്ചും ശരിയാണ്, ഞങ്ങൾ സിനിമയുടെ പേര് മാറ്റി, ഇപ്പോൾ ചിത്രത്തിന്റെ പേര്  ദി ഗ്രേറ്റ്ഭാ രത് റെസ്ക്യൂ എന്നാക്കി, നമ്മളുടെ ഭരണഘടനയിലും ഈ പേരുണ്ട്, അതുകൊണ്ടാണ് ചിത്രത്തിന്റെ പേര് മാറ്റിയത് അക്ഷയ്‌കുമാർ പറയുന്നു.കൽഖരി ഖനിയിൽ നിന്നും തൊഴിലാളികളെ രക്ഷിച്ച എഞ്ചിനീയർ ജസ്വന്ത് സിങ് ഗില്ലിന്റെ ജീവിതകഥയെ ആസ്പദമാക്കികയാണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്.

As the first look of the poster of Akshay Kumar film Mission Raniganj was launched yesterday(news Neha)