ആദ്യമൊക്കെ ഇറക്കമില്ലാത്ത വസ്ത്രങ്ങൾ ധരിക്കുമ്പോൾ നാണമായിരുന്നെന്ന് നയൻ‌താര

മലയാള സിനിമ ഇപ്പോള്‍ നഷ്ടബോധത്തോടെ തിരിഞ്ഞുനോക്കുമ്പോള്‍ ആദ്യം കാണുന്ന മുഖം ഒരുപക്ഷേ നയന്‍താരയുടേതാകാം. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തില്‍ കൂടി അഭിനയ ലോകത്തേക്ക് എത്തുകയും പിന്നീട് മലയാളം തഴയുകയും തമിഴില്‍ തെളിയുകയും ചെയ്ത താരം.…

മലയാള സിനിമ ഇപ്പോള്‍ നഷ്ടബോധത്തോടെ തിരിഞ്ഞുനോക്കുമ്പോള്‍ ആദ്യം കാണുന്ന മുഖം ഒരുപക്ഷേ നയന്‍താരയുടേതാകാം. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തില്‍ കൂടി അഭിനയ ലോകത്തേക്ക് എത്തുകയും പിന്നീട് മലയാളം തഴയുകയും തമിഴില്‍ തെളിയുകയും ചെയ്ത താരം.

വിദ്യാ ബാലന്റെ സിനിമാ ജീവിതത്തില്‍ സംഭവിച്ചതുപോലെ തുടക്കത്തില്‍ നിര്‍ഭാഗ്യവതി എന്ന് മുദ്ര കുത്തപ്പെട്ട നയന്‍താര ഇപ്പോള്‍ മലയാളത്തിന് കയ്യെത്തുന്നതിലും ഒരുപാട് മേലെയാണ്. 1984 നവംബര്‍ 18 ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന നയന്‍താര ഇന്ന് തെന്നിന്ത്യന്‍ സിനിമയ്ക്ക് പകരം വയ്ക്കാന്‍ കഴിയാത്ത താരമാണ്.

നയന്‍സിന്റെ തലവര തെളിഞ്ഞത് തമിഴകത്തും നിന്നും അവസരം വന്നതോടെ ആയിരുന്നു എന്ന് നിസ്സംശയം പറയാം. അയ്യാ എന്ന ചിത്രത്തില്‍ കൂടി തമിഴകത്തില്‍ എത്തിയ താരം തെലുങ്കിലും കന്നടയിലും നിറസാന്നിധ്യമായി മാറി. പിന്നീടിങ്ങോട്ട് നയന്‍സിന്റെ ഡേറ്റിനായി നിര്‍മാതാക്കള്‍ നെട്ടോട്ടമായിരുന്നു.

 

അതേസമയം തന്നെ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി മാറിക്കഴിഞ്ഞ താരത്തിന് കൂടെ വിവാദങ്ങളും ഒട്ടേറെ ഉണ്ടായിരുന്നു. അതില്‍ എടുത്തു പറയേണ്ടത് തമിഴകത്തില്‍ നടന്‍ ചിമ്പുവുമായി ഉള്ള പ്രണയവും പ്രഭുദേവയുമായി ഉള്ള പ്രണയവും പ്രണയ തകര്‍ച്ചയും ഒക്കെത്തന്നെ.

ഇപ്പോഴിതാ ഏറെക്കാലമായി നയന്‍സ് സംവിധായകന്‍ വിഗ്‌നേഷ് ശിവനുമായി പ്രണയത്തില്‍ ആണ്. മലയാള സിനിമയില്‍ മലയാളിത്തം തുളുമ്പുന്ന വേഷങ്ങളായിരുന്നു നയന്‍താര ചെയ്തിരുന്നതെങ്കില്‍ അന്യഭാഷാ ചിത്രങ്ങളില്‍ എത്തിയതോടെ ഗ്ലാമറസ് വേഷങ്ങളില്‍ മാത്രമായിരുന്നു നയന്‍താരയെ പ്രേക്ഷകര്‍ കണ്ടത്.

ആദ്യ തമിഴ് ചിത്രത്തില്‍ തന്നെ മേനിയഴക് പ്രദര്‍ശിപ്പിച്ചു തുടങ്ങിയ നയന്‍താരയ്ക്ക് പിന്നീടിങ്ങോട്ട് ഗ്ലാമര്‍ വേഷങ്ങളുടെ അതിപ്രസരം തന്നെയായയിരുന്നു. വല്ലഭന്‍ എന്ന സിനിമയില്‍ തമിഴകത്തെ ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ ചിമ്പുവുമായുള്ള ലിപ് ലോക്ക് രംഗം വിവാദമാവുകയും ചെയ്തിരുന്നു.

നയന്‍താര ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ആദ്യമൊക്കെ തുണി കുറയുമ്പോള്‍ നാണം തോന്നിയിരുന്നത്രേ. എന്നാല്‍ പിന്നീട് അത് ആവശ്യം ആണെന്ന് തോന്നി എന്നാണ് നയന്‍സിന്റെ വാക്കുകള്‍. സിനിമയിലെത്തി ആദ്യ കാലങ്ങളില്‍ അഭിനയിക്കുമ്പോള്‍ മുട്ടിന് മുകള്‍ ഭാഗം കാണുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ നാണമായിരുന്നു. അത്തരം വേഷങ്ങള്‍ ഇട്ട് ഒരുപാട് പേരുടെ മുന്നില്‍ നില്‍ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കഥാപാത്രം ആവശ്യപ്പെട്ടാല്‍ കലാകാരി എന്ന നിലയില്‍ അത് ചെയ്യുന്നതില്‍ എന്താണ് തെറ്റെന്നും നയന്‍താര ചോദിക്കുന്നു. മലയാളത്തില്‍ അത്തരം വേഷങ്ങള്‍ ചെയ്യേണ്ടി വന്നിട്ടില്ല. ആവശ്യപ്പെട്ടാല്‍ തയ്യാറാണെന്നും നയന്‍സ് പറയുന്നു.

നയന്‍താരയെ സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന ഞെട്ടിക്കുന്ന പുതിയ റിപ്പോര്‍ട്ട് താരത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ടുള്ളതാണ്. ജയം രവിയുടെ കൂടെയുള്ള സിനിമയ്ക്കായി 20 ദിവസത്തെ കാള്‍ ഷീറ്റ് കൊടുത്തിരിക്കുന്ന നയന്‍സ് പത്ത് കോടിയോളം രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. ഇതോടെ തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നടിയായി നയന്‍താര മാറും.