‘ഇന്ന് രാവിലെ കൂടി ചാക്കോച്ചനാണ് വിഡിയോകോള്‍ ചെയ്ത് ഓര്‍മ്മിപ്പിച്ചത്’ സുധീഷ്

കുഞ്ചാക്കോ ബോബന്‍- ശാലിനി കൂട്ടുകെട്ടിലെത്തിയ അനിയത്തിപ്രാവ് ഇറങ്ങിയിട്ട് 25 വര്‍ഷം തികയുകയാണ്. നായകനോടൊപ്പം തുടക്കം മുതല്‍ ഒടുക്കം വരെ നിന്ന സുഹൃത്ത് ആയിരുന്നു സുധീഷിന്റെ കഥാപാത്രം. സിനിമയില്‍ സ്ഥായിയായ സൗഹൃദങ്ങളില്ല എന്നാണ് പറയുന്നത്. എന്നാല്‍…

sudheesh about kunchako boban

കുഞ്ചാക്കോ ബോബന്‍- ശാലിനി കൂട്ടുകെട്ടിലെത്തിയ അനിയത്തിപ്രാവ് ഇറങ്ങിയിട്ട് 25 വര്‍ഷം തികയുകയാണ്. നായകനോടൊപ്പം തുടക്കം മുതല്‍ ഒടുക്കം വരെ നിന്ന സുഹൃത്ത് ആയിരുന്നു സുധീഷിന്റെ കഥാപാത്രം. സിനിമയില്‍ സ്ഥായിയായ സൗഹൃദങ്ങളില്ല എന്നാണ് പറയുന്നത്. എന്നാല്‍ ഇത്രയും കാലമായിട്ടും വ്യക്തിപരമായി ഞാന്‍ അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് ചാക്കോച്ചനെന്ന് സുധീഷ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സിനിമ നല്‍കിയ ഒരു ഇമേജ് ബ്രേക്ക് ചെയ്യാന്‍ എനിക്കും ചാക്കോച്ചനും കുറച്ച് സമയമെടുത്തു. പ്രണയനായകന്‍ എന്ന ജമേജ് മാറാന്‍ ചാക്കോച്ചന്‍ സിനിമയില്‍ നിന്ന് അകന്ന് നിന്നതെല്ലാം പ്രേക്ഷകര്‍ക്ക് അറിയാം. ഈ അടുത്താണ് എനിക്കും കൊളേജ് കുമാരനില്‍ നിന്നൊരു മാറ്റം ഉണ്ടാകുന്നത്. സിനിമയില്‍ സ്ഥായിയായ സൗഹൃദങ്ങളില്ല എന്നാണ് പറയുന്നത്. എന്നാല്‍ ഇത്രയും കാലമായിട്ടും വ്യക്തിപരമായി ഞാന്‍ അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് ചാക്കോച്ചന്‍.

ഇന്ന് രാവിലെ കൂടി ചാക്കോച്ചനാണ് വിഡിയോകോള്‍ ചെയ്ത് അനിയത്തിപ്രാവിന്റെ 25-ാം വാര്‍ഷികമാണെന്ന് എന്നെ ഓര്‍മിപ്പിച്ചത്. വന്ന വഴി ഒരിക്കലും മറക്കാത്ത ഡൗണ്‍ ടു എര്‍ത്തായ നല്ല സുഹൃത്ത് കൂടിയാണ് അദ്ദേഹം. ചാക്കോച്ചന്‍, ശാലിനി ജോഡി വീണ്ടും സ്‌ക്രീനില്‍ എത്തണം എന്നൊരു ആഗ്രഹം കൂടിയുണ്ട്.- സുധീഷ് പറയുന്നു.