അങ്ങനെ ഒരു വിവാഹത്തിന് എനിക്ക് താല്പര്യം ഇല്ലായിരുന്നു, എല്ലാം വീട്ടുകാരുടെ ആഗ്രഹം ആയിരുന്നു!

മലയാള സിനിമ പ്രേഷകരുടെ പ്രിയ നടന്മാരിൽ ഒരാളാണ് വിഷ്ണു ഉണ്ണി കൃഷ്ണൻ. ബാലതാരമായി അഭിനയത്തിൽ തുടക്കം കുറിച്ചെങ്കിലും സിനിമയിൽ വിഷ്ണു ശ്രദ്ധിക്കപ്പെട്ടത് തിരക്കഥാകൃത്തായിട്ടാണ്. അമർ അക്ബർ അന്തോണി എന്ന തന്റെ തിരക്കഥയിലുള്ള ആദ്യ ചിത്രം…

Actor Unnikrishnan about his marriage

മലയാള സിനിമ പ്രേഷകരുടെ പ്രിയ നടന്മാരിൽ ഒരാളാണ് വിഷ്ണു ഉണ്ണി കൃഷ്ണൻ. ബാലതാരമായി അഭിനയത്തിൽ തുടക്കം കുറിച്ചെങ്കിലും സിനിമയിൽ വിഷ്ണു ശ്രദ്ധിക്കപ്പെട്ടത് തിരക്കഥാകൃത്തായിട്ടാണ്. അമർ അക്ബർ അന്തോണി എന്ന തന്റെ തിരക്കഥയിലുള്ള ആദ്യ ചിത്രം തന്നെ വൻ വിജയമാക്കാൻ ഈ താരത്തിന് സാധിച്ചു. പിന്നീടങ്ങോട്ട് വിഷ്ണുവിന് വെച്ചടി കയറ്റം ആയിരുന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ നായകനായും അരങ്ങേറ്റം കുറിച്ചു. തന്റേതായ സംസാര ശൈലികൊണ്ടും അഭിനയം കൊണ്ടും വിഷ്ണു വളരെപ്പെട്ടന്ന് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറി. അടുത്തിടെ ആയിരുന്നു വിഷ്ണു വിവാഹിതൻ ആയത്. ഐശ്വര്യ ആണ് വധു. അത്യാവശ്യം ആഡംബരപൂർവ്വം തന്നെ ആയിരുന്നു വിഷ്ണുവിന്റെയും ഐശ്വര്യയുടെയും വിവാഹം നടന്നത്. എന്നാൽ താൻ ആഗ്രഹിച്ചത് അങ്ങനെ ഒരു വിവാഹം അല്ലായിരുന്നുവെന്നു തുറന്നു പറയുകയാണ് വിഷ്ണു.

Vishnu Unnikrishnan
Vishnu Unnikrishnan

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് വിഷ്ണു തന്റെ വിവാഹത്തെക്കുറിച്ചു സംസാരിച്ചത്. ആഡംബരപൂർവമുള്ള ഒരു വിവാഹത്തിന് എനിക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു. വിവാഹം രണ്ടു തരമാണ് ഉള്ളത്. ഒന്ന് ജാഡ കല്യാണം, മറ്റൊന്ന് സ്നേഹാകല്യാണം. സ്നേഹാകല്യാണത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷെ നമ്മുടെ ചില താല്പര്യങ്ങളും ഇഷ്ട്ടങ്ങളുമെക്കെ വീട്ടുകാരുടെ ആഗ്രഹത്തിന് വേണ്ടി വിട്ടുകൊടുക്കണം. നാട്ടുകാരും സുഹൃത്തുക്കളും നമ്മളെ കാണാൻ വരുമ്പോൾ നമ്മളെ നല്ല വേഷത്തിൽ അവർക്ക് മുന്നിൽ നിർത്താനാണ് വീട്ടുകാർക്ക് താല്പര്യം. വിവാഹത്തിന് ശേഷമുള്ള റിസപ്ഷൻ പോലും വീട്ടുകാരുടെ ആഗ്രഹം ആയിരുന്നു.

Vishnu Unnikrishnan Images
Vishnu Unnikrishnan Images

കുറെയൊക്കെ കാര്യങ്ങളിൽ തന്റെ ആഗ്രഹങ്ങൾ നടന്നെങ്കിലും കുറച്ചൊക്കെ വീട്ടുകാരുടെ ഇഷ്ടത്തിന് താൻ വിട്ടുകൊടുക്കുകയായിരുന്നുവെന്നു വിഷ്ണു പറഞ്ഞു. ആഡംബര വിവാഹം അല്ല മറിച്ചു വിവാഹശേഷം ദമ്പതികൾ തമ്മിലുള്ള മനഃപൊരുത്തമാണ് വലുതെന്നും വിഷ്ണു കൂട്ടിച്ചേർത്തു.