“മേയർ തന്ന തുണി ഞാൻ വലിച്ചെറിഞ്ഞു കളഞ്ഞു”;സർക്കാർ ജോലിക്കാരനല്ലായിരുന്നുവെന്നും വിനായകൻ

2016ലെ മികചാ നടനുള്ള സംസ്ഥാന സർക്കാരിന്റെ  പുരസ്‌കാരം ലഭിച്ചത് നടൻ വിനായകനായിരുന്നു. രാജീവരവിയുടെ കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന വേഷത്തിനായിരുന്നു പുരസ്കാരം.അന്ന് അവാർഡ് ലഭിച്ചപ്പോൾ അന്നു  കൊച്ചി മേയർ ആയിരുന്ന  സൗമിനി ജെയിൻ  വിനായകന്റെ  വീട്ടില്‍…

2016ലെ മികചാ നടനുള്ള സംസ്ഥാന സർക്കാരിന്റെ  പുരസ്‌കാരം ലഭിച്ചത് നടൻ വിനായകനായിരുന്നു. രാജീവരവിയുടെ കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന വേഷത്തിനായിരുന്നു പുരസ്കാരം.അന്ന് അവാർഡ് ലഭിച്ചപ്പോൾ അന്നു  കൊച്ചി മേയർ ആയിരുന്ന  സൗമിനി ജെയിൻ  വിനായകന്റെ  വീട്ടില്‍ അഭിനന്ദിക്കാനെത്തിയിരുന്നു. പക്ഷെ വിനായകൻ അന്ന് മേയറെ സ്വീകരിച്ചിരുന്നില്ല.അന്ന്  വിനായകന്റെ ഈ പെരുമാറ്റം  വിവാദത്തിനിടയാക്കിയിരുന്നു. ആ വിവാദത്തോട് വര്‍ഷങ്ങള്‍ക്കിപ്പുറം  മനസുതുറന്നിരിക്കുകയാണിപ്പോൾ വിനായകൻ. മേയര്‍ തന്നെ  ഫോണില്‍ വിളിച്ചപ്പോള്‍ത്തന്നെ മേയറോട് ഫ്ലാറ്റിലേക്ക് വരരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു എന്നും.അത് അവഗണിച്ചാണ് മേയര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഫ്ലാറ്റിലെത്തിയതെന്നും വിനായകന്‍ മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.‘‘എട്ടുമാസത്തിനുശേഷമാണ് ജോലിസ്ഥലത്തുനിന്ന്  വീട്ടിലെത്തിയത്. ആ സമയത്ത് കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ്  ആഗ്രഹിച്ചത്. അതുകൊണ്ടാണ് മേയറോട് വരരുത് എന്ന് പറഞ്ഞത്. എന്നിട്ടും നിങ്ങള്‍ വന്ന് ബെല്ലടിച്ചാലോ? അതാണ് പറയുന്നത് മര്യാദയില്ലാത്ത സമൂഹം എന്ന്. ഒരു വീട്ടിലേക്ക് കയറിവരുമ്പോൾ കാണിക്കേണ്ട ഒരു മര്യാദയുണ്ട്. അതില്ല. ആ മര്യാദയില്ലാത്ത സമൂഹത്തോട് എനിക്കും മര്യാദയില്ല. ഒപ്പം അങ്ങനെ  അഭിനന്ദിച്ചിട്ട് എനിക്ക് എന്തുകിട്ടി? ആ നൂറ് രൂപയുടെ തുണി പിറ്റേദിവസം തന്നെ താൻ  വലിച്ചെറിഞ്ഞു കളഞ്ഞു എന്നും വിനായകൻ പറഞ്ഞു .എന്തിനാണ് അവര്‍ വന്നത്? ഫോട്ടോ എടുക്കാനായിരുന്നില്ലേ? നെറ്റിപ്പട്ടം കെട്ടിക്കാന്‍ എന്നെ എഴുന്നള്ളിക്കേണ്ട. തൃശൂര്‍ പൂരം നടന്നുകൊണ്ടേയിരിക്കും. ആന മരിച്ചുകൊണ്ടേയിരിക്കും. ഞാന്‍ നെറ്റിപ്പട്ടം കെട്ടാന്‍ വന്ന ആനയല്ല.അതിന് എന്നെ വിളിക്കേണ്ട. ഷോർട്സ് ഇട്ട് കലൂരിൽ ഇരിക്കുന്ന ആളുടെ വീട്ടിനകത്ത് ഉണ്ടായ മണം എന്ന തരത്തിലായിരുന്നു പിറ്റേന്ന് വന്ന വാര്‍ത്ത’’.–വിനായകൻ പറഞ്ഞു.ആ സംഭവത്തിന്റെ പേരില്‍ തനിക്കുനേരെ ഹീനമായ ആക്രമണമാണ് ഉണ്ടായത്.

എന്നാല്‍ വസ്തുത ആരും നോക്കിയില്ല. അന്ന് തന്റെ തള്ളയ്ക്ക് വിളിച്ച സമൂഹമാണ് ഇവിടെയുള്ളതെന്നും താന്‍ എന്താണെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും വിനായകന്‍ വ്യക്തമാക്കുന്നു.അതെ സമയം  പല സ്ഥലങ്ങളിലും കണ്ടിട്ടുള്ള കാര്യമാണ് വിനായകന് സർക്കാർ ജോലി ഉണ്ടായിരുന്നുവെന്നും സിനിമയിൽ സജീവമാകാൻ വിനാകൻ ജോലി ഉപേക്ഷിച്ചതാണെന്നുമൊക്കെയുള്ള റിപ്പോർട്ടുകൾ. അതിനൊപ്പം വിനായകൻ മഹാരാജാസിൽ പഠിച്ചതാണെന്നതരത്തിലും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾ അത്തരം കാര്യങ്ങളിൽ  എന്താണ് വാസ്തവം എന്നും  വിനയകൻ പറഞ്ഞു. തനിക്ക് സർക്കാർ ജോലി ഉണ്ടായിരുന്നില്ലെന്നും പത്താം ക്ലാസ് മൂന്ന് തവണ എഴുതിയിട്ടും താൻ പാസായിട്ടില്ല, അങ്ങനെയുള്ള താൻ എങ്ങനയൊണ് കോളേജിൽ പഠിക്കുന്നത് എന്നും വിനായകൻ ചോദിച്ചു. ഞാൻ മഹാരാജാസിൽ പഠിച്ചെന്ന് വരെ പറയുന്നുണ്ട്. ഞാൻ മഹാരാജാസിൽ പഠിച്ചിട്ടില്ല. ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നില്ല. പത്താം ക്ലാസ് മൂന്ന് പ്രാവശ്യം എഴുതിയിട്ട് എനിക്ക് പത്ത് പത്ത് മാർക്ക് കൂടി വന്നതേയുള്ളുള്ളു.അതായത് ആദ്യമെഴുതിയപ്പോൾ  162ഉം ,രണ്ടാമത്  172ഉം  മൂന്നാമത് 182ഉം  മാർക്കാണ് കിട്ടിയിട്ടുള്ളതെന്നും വിനായകൻ പറഞ്ഞു. അതോടൊപ്പം ജയിലറിൽ അഭിനയിക്കാൻ വിനായകന് ലഭിച്ചത് 35 ലക്ഷം രൂപ മാത്രമാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ പ്രചാരണം തള്ളിക്കളയുകയാണ് വിനായകൻ.അതിനേക്കാളൊക്കെ എത്രയോ ഇരട്ടിയാണ് ജയിലറിന് പ്രതിഫലമായി ലഭിച്ചതെന്ന് വിനായകൻ പറഞ്ഞു.തന്നെ അവര്‍ സെറ്റില്‍ പൊന്നുപോലെയാണ് നോക്കിയതെന്നും വിനായകൻ പറഞ്ഞു.വിനായകന് 35 ലക്ഷം ആണ് ജയിലറിൽ ലഭിച്ച പ്രതിഫലം എന്നായിരുന്നു ചർച്ചകൾ എന്നാൽ 35 ലക്ഷം അല്ല അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിനായകൻ പറഞ്ഞത്. പടം ഇത്രയൊരു സ്പേസിൽ എത്തുമെന്ന് കരുതയിരുന്നില്ലെന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ഹിറ്റാണ്.ഇതൊക്കെ ഒരു ഭാഗ്യം ആണെന്നും വിനായകൻ പറഞ്ഞിരുന്നു.20 കൊല്ലം എടുത്തു താൻ ഒന്ന് ഇരിക്കാനെന്നും രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തോട് കൂടിയാണ് താൻ ഒന്ന് ഇരുന്നതെന്നും ഇല്ലെങ്കിൽ ഇപ്പോഴും താൻ ജൂനിയർ ആർട്ടിസ്റ്റായി നിൽക്കേണ്ടി വന്നേനെയെന്നും വിനായകൻ പറഞ്ഞു.