എനിക്ക് മുകുന്ദനുണ്ണിയുടെ എല്ലാ സ്വഭാവത്തോടും യോജിപ്പില്ലെന്ന് വിനീത് ശ്രീനിവാസൻ!

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ സിനിമയായിരുന്നുമുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രം. സിനിമ ഒരു ഡാർക്ക് കോമഡി ത്രല്ലറായിരുന്നു.ഇപ്പോഴിതാ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലെ നായകന്റെ എല്ലാ സ്വഭാവത്തിനോടും തനിക്ക് യോജിപ്പില്ലെന്ന്…

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ സിനിമയായിരുന്നുമുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രം. സിനിമ ഒരു ഡാർക്ക് കോമഡി ത്രല്ലറായിരുന്നു.ഇപ്പോഴിതാ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലെ നായകന്റെ എല്ലാ സ്വഭാവത്തിനോടും തനിക്ക് യോജിപ്പില്ലെന്ന് പറയുകയാണ് സിനിമയിലെ നായകനായ വിനീത് ശ്രീനിവാസൻ.

തന്റെ പുതിയ സിനിമയായ തങ്കത്തിന്റെ പ്രമോഷനു വേണ്ടി ലോ കോളജിൽ എത്തിയപ്പോഴായിരുന്നു വിനീത് ശ്രീനിവാസൻ ഇക്കാര്യം വെളിപ്പെടുത്തിയത്. അതേ സമയം മുകുന്ദനുണ്ണി വിശ്വസിക്കുന്ന ആദ്യത്തെ നാലു കാര്യങ്ങൾ ഉണ്ടല്ലോ അച്ചടക്കം, അർപ്പണബോധം, സ്ഥിരോത്സാഹം, കഠിനാധ്വാനം, അതിൽ ഞാൻ വിശ്വസിക്കുന്നുണ്ട് ബാക്കി ഒന്നിലും എനിക്ക് വലിയ യോജിപ്പില്ലെന്നും സിനിമയെപ്പറ്റി അഭിപ്രായം പറയാൻ ആർക്കും അവകാശമുണ്ടെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.

ഇടവേള ബാബുവിന്റെ അഭിപ്രായം അദ്ദേഹം തന്നെ നേരിട്ട് വിളിച്ചു പറഞ്ഞതാണെന്നും വിനീത് പറഞ്ഞു. അതേ കാര്യം തന്നെയാണ് ആ പരിപാടിയിലും അദ്ദോഹം പറഞ്ഞത്. സിനിമയെപ്പറ്റി എല്ലാവരും സംസാരിക്കട്ടെയെന്നും നമ്മുടെ സിനിമയെപ്പറ്റി ഒരു ചർച്ച വരുന്നത് നല്ലതാണെന്നും അത് സന്തോഷമുള്ള കാര്യമാണെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.