അപൂർവ സൗഭാഗ്യവുമായി ഐഡിയ സ്റ്റാർസിംഗർ താരം ആതിരമുരളി 

പ്രേഷകരുടെ പ്രിയങ്കരിയായ ഒരു കൊച്ചു ഗായിക തന്നെ ആയിരുന്നു ഐഡിയ സ്റ്റാർ സിംഗറിലെ ആതിര മുരളി, ഈ അടുത്തിടക്ക് ആയിരുന്നു ഗായികയുടെ വിവാഹം, പ്രണയിച്ചു ആയിരുന്നു ആതിര വിവാഹം കഴിച്ചത്, എന്നാൽ ഇപ്പോൾ തനിക്കു ലഭിച്ച അപൂർവ സൗഭാഗ്യം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഗായിക. കേരള യൂണിവേഴ്സിറ്റി എം എ മ്യൂസിക്കിൽ ഒന്നാം റാങ്ക് നേടിയ സന്തോഷം ആണ് ആതിര പങ്കുവെച്ചെത്തിയിരിക്കുന്നത്. ഇത് തന്റെ ജീവിതത്തിലെ ഇരട്ടി മധുരം ഗായിക പറയുന്നു.

ഗായിക തന്നെയാണ് ഈ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചെത്തിയിരിക്കുന്നത്. 1800 ൽ 1369  മാർക്ക് വാങ്ങിയാണ് ഗായിക ഒന്നാം റാങ്ക് സ്വന്തം ആക്കിയത്. ഗായികയുടെ ഈ സന്തോഷത്തിൽ നിരവധിപേരാണ് ആശംസകൾ അറിയിച്ചെത്തിയിരിക്കുന്നത്. എട്ടുവർഷത്തെ പ്രണയത്തിനു ശേഷമാണ് ആതിര ജയേഷിനെ വിവാഹം കഴിച്ചത്. വിദഗ്ത രീതിയിൽ ഗിത്താർ വായിക്കുന്ന ആൾ തന്നെയാണ് ജയേഷ്, ഇരുവരും സംഗീതത്തിലൂടെ ആയിരുന്നു പ്രണയത്തിൽ ആയതും.

പഴയ മഞ്ച് സ്റ്റാർ സിംഗറിലെ വിജയി ആയ ആതിര മുരളിയുടെ വിവാഹ ചിത്രങ്ങൾ കണ്ടപ്പോൾ ആയിരുന്നു ആരാധകർ ഇത്രയും വലുതായോ ഈ കുട്ടി എന്ന ചിന്ത ഉണ്ടായതെന്ന് പറയുന്നു, അഞ്ചാം വയസിൽ തുടങ്ങിയ സംഗീത ആരാധന ആണ് തന്നെ ഈ നിലയിൽ എത്തിച്ചേർക്കുന്നത് ആതിര മുരളി പറയുന്നു താരത്തെ അഭിന്ദിച്ചു കൊണ്ട് പഴയ മഞ്ച് സഹപ്രവർത്തകരും, പുതിയ സഹപ്രവർത്തകരും എത്തുന്നുണ്ട്, ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.