നടിയെ ആക്രമിച്ച കേസ്: കോടതി രേഖകള്‍ ദിലീപിന് ലഭിച്ച സംഭവത്തില്‍ വഴിത്തിരിവ്

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് കോടതിയിലെ നിര്‍ണ്ണായക രേഖകള്‍ ലഭിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി അന്വേഷണ സംഘം. രേഖകള്‍ പ്രതിക്ക് ലഭ്യമാക്കാന്‍ ഇടപെട്ടു എന്ന സംശയത്തന്റെ ഭാഗമായി കോടതി സ്റ്റാഫിനെ ചോദ്യം…

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് കോടതിയിലെ നിര്‍ണ്ണായക രേഖകള്‍ ലഭിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി അന്വേഷണ സംഘം. രേഖകള്‍ പ്രതിക്ക് ലഭ്യമാക്കാന്‍ ഇടപെട്ടു എന്ന സംശയത്തന്റെ ഭാഗമായി കോടതി സ്റ്റാഫിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് സംഘം.

ഇതിനായി അന്വേഷണ സംഘം കോടതിയുടെ അനുമതി തേടിയപ്പോള്‍ അനുമതിയുടെ ആവശ്യമില്ലെന്ന് വിചാരണ കോടതി പ്രതികരിച്ചു.

അതേസമയം, കേസില്‍ ഗൂഢാലോചന നടന്നുവെന്ന് കരുതപ്പെടുന്ന സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഓഫീസിലേയ്്ക്ക് മാറ്റാനാവാതെ അന്വേഷണ സംഘം മടങ്ങി. കാറിന്റെ രണ്ട് ടയറുകള്‍ പഞ്ചറായതും, ബാറ്ററി ഡൗണായതുമാണ് അന്വേഷണ സംഘത്തെ വലച്ചത്. ഈ കാറിലിരുന്നാണ് നടിയെ ആക്രമിക്കുന്നതിന് ദിലീപും പള്‍സര്‍ സുനിയും ഗൂഢാലോചന നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.