150 വർഷം ജീവിക്കാൻ ആഗ്രഹിച്ച പ്രതിഭാസം ; അതിനായി മൈക്കിൾ ജാക്സൺ ചിലവഴിച്ചത് കോടികൾ

150 വർഷം ജീവിക്കാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു പോപ്പ് ഇതിഹാസം മൈക്കിൾ ജാക്സൺ. അതിനായി മുടി മുതൽ കാൽവിരലുകൾ വരെ ദിവസേന പരിശോധിക്കുന്ന 12 ഡോക്ടർമാരെ അദ്ദേഹം വീട്ടിൽ നിയമിച്ചു. അദ്ദേഹത്തിന്റെ ദൈനംദിന വ്യായാമവും മറ്റു ശരീര സംരക്ഷണവും നോക്കാൻ 15 പേരെ കൂടി നിയമിച്ചു.

ഓക്സിജന്റെ അളവ് നിയന്ത്രിക്കാനുള്ള സാങ്കേതികവിദ്യയോട് കൂടിയ കിടക്കയാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. തന്റെ അവയവങ്ങൾക്ക് എന്തേലും കേടുപറ്റിയാൽ ഞൊടിയിടയിൽ ശസ്ത്രക്രിയക്കായി അവയവ ദാതാക്കളെ തയ്യാറാക്കി വച്ചിരുന്നു. എന്നാൽ ദൈവവിധി മറിച്ചായിരുന്നു.

അങ്ങനെ 2009 ജൂൺ 25 ന്, 50 ആം വയസ്സിൽ അദ്ദേഹം മരണത്തിനു കീഴടങ്ങി. മൈക്കിൾ ജാക്സൺ മരണപ്പെട്ട ദിവസം, വിക്കിപീഡിയ, ട്വിറ്റർ, AOL യുടെ തൽക്ഷണ സന്ദേശവാഹകർ ജോലി നിർത്തി. മരണത്തെ കീഴടക്കാൻ നോക്കിയ മൈക്കിൾ ജാക്സൺ ഒടുവിൽ മരണത്തിനു തന്നെ കീഴടങ്ങി.