കറുപ്പ് സാരിയിലുള്ള ചിത്രങ്ങള്‍ വീണ്ടും പങ്കുവെച്ച് ഭാവന… ഈ ഫോട്ടോകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്..!

കുറച്ച് കാലം മലയാള സിനിമാ മേഖലയില്‍ നിന്ന് വിട്ടു നിന്നു എങ്കിലും മലയാളി സിനിമാ പ്രേമികള്‍ക്ക് അന്നും ഇന്നും പ്രിയങ്കരിയായ നടിയാണ് ഭാവന. താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കുറച്ച് നാളുകള്‍ക്ക്…

കുറച്ച് കാലം മലയാള സിനിമാ മേഖലയില്‍ നിന്ന് വിട്ടു നിന്നു എങ്കിലും മലയാളി സിനിമാ പ്രേമികള്‍ക്ക് അന്നും ഇന്നും പ്രിയങ്കരിയായ നടിയാണ് ഭാവന. താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കുറച്ച് നാളുകള്‍ക്ക് മുന്‍പ് താരം പങ്കുവെച്ച കറുപ്പ് സാരിയിലുള്ള മറ്റ് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസമാണ് മിന്നി തിളങ്ങും കറുപ്പ് സാരിയിലുള്ള തന്റെ ഫോട്ടോകള്‍ ഒരിക്കല്‍ കൂടി ഭാവന പങ്കുവെച്ചത്.

ലേബലംഡിസൈനേഴ്‌സില്‍ നിന്നുള്ള സാരിയായിരുന്നു ഫോട്ടോ ഷൂട്ടിനായി താരം ധരിച്ചത്, സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സജിത്തും സുജിത്തുമാണ് ഭാവനയുടെ മേക്കപ്പും ഹെയറും ചെയ്തത്. അന്ന് ഫോട്ടോ ഷൂട്ടിന് വേണ്ടി ഒരുങ്ങിയപ്പോഴുള്ള തന്റെ സെല്‍ഫികളും മിറര്‍ ഫോട്ടോകളുമാണ് ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ കറുപ്പ് സാരിയിലുള്ള ഫോട്ടോകള്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ താന്‍ എടുത്ത സെല്‍ഫികളും മിറര്‍ പിക്കുകളും പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഭാവന.

ഇതും വളരെ ഇഷ്ടത്തോടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, ആരാധകരുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ താരം വീണ്ടും തിരിച്ച് മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

ഷറഫൂദ്ദീന്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ താരത്തിന് സെറ്റില്‍ വന്‍ വരവേല്‍പ്പായിരുന്നു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്.

വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത താരം പിന്നീട് ഇതര ഭാഷാ ചിത്രങ്ങളിലൂടെയായിരുന്നു തിരിച്ചു വന്നത്. നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ട നടി തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.