നടി ദീപ ജീവനൊടുക്കാൻ കാരണം ഇതാണ്; ഞെട്ടൽ മാറാതെ തമിഴ് സിനിമലോകം

കഴിഞ്ഞ ദിവസമായിരുന്നു യുവ തമിഴ് നടി ദീപയെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നടിയുടെ മരണത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടോയെന്ന് അന്വേഷിക്കുകയാണ് പോലീസ്.ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്.ഈ അടുത്ത ദിവസങ്ങളിലായി നടിയുടെ ഫ്‌ലാറ്റിലെത്തിയവരുടെ…

കഴിഞ്ഞ ദിവസമായിരുന്നു യുവ തമിഴ് നടി ദീപയെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നടിയുടെ മരണത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടോയെന്ന് അന്വേഷിക്കുകയാണ് പോലീസ്.ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്.ഈ അടുത്ത ദിവസങ്ങളിലായി നടിയുടെ ഫ്‌ലാറ്റിലെത്തിയവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

ദീപ ജീവനൊടുക്കാൻ കാരണം പ്രണയനൈരാശ്യമാണെന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. മാതാപിതാക്കൾ വിവാഹത്തിന് നിർബന്ധിച്ചതിനാൽ നടി മാനസിക സമ്മർദ്ദത്തിലായിരുന്നവത്രെ. ഇക്കാര്യങ്ങളും പോലീസ് അന്വേഷിച്ചു വരികയാണ്.ആത്മഹത്യ ചെയ്യുന്നതിന്റെ തലേ ദിവസം ഒരി ഓട്ടോറിക്ഷയിലാണ് ദീപ തന്റെ ഫ്്‌ലാറ്റിൽ എത്തിയത്.

പോളിൻ ജസീക്ക എന്നാണ് ദീപയുടെ യഥാർത്ഥ പേര്. ആന്ധ്ര സ്വദേശിനിയായ താരം ചെന്നൈലാണ് താമസിച്ചിരുന്നത്. നിരവധി തമിഴ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. വൈദ എന്ന തമിഴ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു