ഗൈനക്കോളജി ഡിപ്പാര്‍ട്ട്മെന്റിലെ ഏക പുരുഷ വിദ്യാര്‍ഥി; ശ്രദ്ധേയമായി ഡോക്ടര്‍ ജി ട്രെയിലര്‍

അനുരാഗ് കശ്യപിന്റെ സഹോദരിയായ അനുഭൂതി കശ്യപ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഡോക്ടര്‍ ജിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജംഗ്ലീ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാന, രാകുല്‍ പ്രീത് സിങ്, ഷെഫാലി ഷാ, ഷീബ…

അനുരാഗ് കശ്യപിന്റെ സഹോദരിയായ അനുഭൂതി കശ്യപ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഡോക്ടര്‍ ജിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജംഗ്ലീ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാന, രാകുല്‍ പ്രീത് സിങ്, ഷെഫാലി ഷാ, ഷീബ ഛദ്ദ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഭോപ്പാലിലെ ഒരു മെഡിക്കല്‍ കോളജ് ക്യാംപസ് പശ്ചാത്തലമാക്കി ഒരുക്കുന്ന ഒരു സോഷ്യല്‍ കോമഡി ചിത്രമായിരിക്കും ഇത്.

ഗൈനക്കോളജി ഡിപ്പാര്‍ട്ട്മെന്റിലെ ഏക പുരുഷ വിദ്യാര്‍ഥിയായ ഉദയ് ഗുപ്തയുടെ കഥയാണ് ചിത്രം പറയുന്നത്. ആയുഷ്മാന്‍ ഖുറാന ആണ് ഉദയ് ഗുപ്തയായി വേഷമിടുന്നത്. ഡോ. ഫാത്തിമ ദുഗ്ഗല്‍ എന്ന കഥാപാത്രമായാണ് രാകുല്‍ പ്രീത് ചിത്രത്തിലെത്തുന്നത്. ഡോ. നന്ദിനി ഭാട്ടിയയായി ഷെഫാലി ഷായും വേഷമിടുന്നു.

അനുഭൂതിക്കൊപ്പം സുമിത് സക്സേന, വിശാല്‍ വാഗ്, സൗരഭ് ഭാരത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 14നാണ് ചിത്രം റിലീസ് ചെയ്യുക.