സിനിമ ലോകത്തെ ഞെട്ടിച്ച് അടുത്ത വിവാഹമോചന വാർത്തയെത്തി; പ്രിയാമണിയും മുസ്തഫയും പിരിഞ്ഞതായി റിപ്പോർട്ടുകൾ!!

മലയാളികളുടെ പ്രിയതാരമാണ് പ്രിയാമണി.എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയാമണി സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. സത്യം എന്ന മലയാള സിനിമയിൽ പ്രിത്വിരാജിനന്റെ നായികയായി മലയാളത്തിലുമെത്തി. ഇപ്പോഴിതാ പ്രിയാമണിയും ഭർത്താവ് മുസ്തഫയും വേർ പിരിഞ്ഞതായി റിപ്പോർട്ടുകൾ…

മലയാളികളുടെ പ്രിയതാരമാണ് പ്രിയാമണി.എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയാമണി സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. സത്യം എന്ന മലയാള സിനിമയിൽ പ്രിത്വിരാജിനന്റെ നായികയായി മലയാളത്തിലുമെത്തി. ഇപ്പോഴിതാ പ്രിയാമണിയും ഭർത്താവ് മുസ്തഫയും വേർ പിരിഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.


നേരത്തെ തന്നെ പ്രിയാമണിയും മുസ്തഫയും വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്ന റിപ്പോർട്ടുകൾ വന്നിരുന്നു.എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗികമായി പ്രിയാമണിയോ മുസ്തഫയോ പ്രതികരിച്ചിട്ടില്ല. പിയാമണിയുമായി മുസ്തഫയുടെ രണ്ടാം വിവാഹമായിരുന്നു. തന്റെ ആദ്യ വിവാഹത്തിൽ മുസ്തഫയ്ക്ക് മക്കൾ ഉണ്ട്. തെലുങ്ക് മാധ്യമങ്ങളാണ് പ്രിയാമണിയും മുസ്തഫയും തമ്മിൽ അകൽച്ചയിലാണെന്ന വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

ഈ വാർത്തകൾ വെറും ഗോസിപ്പ് മാത്രമാണ് എന്നാണ് നടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. മുൻപും വിവാഹ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. പ്രിയാമണിയും മുസ്തഫയും 2017ൽ ആണ് വിവാഹിതരാകുന്നത്. നേരത്തെ മുസ്തഫ തന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ വിവാഹം കഴിച്ച ശേഷമാണ് കൈ നിറയെ സിനിമകൾ കിട്ടിയത് എന്നും ഒരഭിമുഖത്തിൽ പ്രിയാമണി പറഞ്ഞിരുന്നു.സിനിമ ലോകത്ത് വിവാഹവും വിവാഹമോചന എന്നും വാർത്തയാവറുണ്ട്