ചൂഷണത്തെ കുറിച്ച് സ്ത്രീകള്‍ പറയാന്‍ വൈകുന്നത് എന്തുകൊണ്ട്..? മറുപടിയുമായി ഗൗതമി..!

മലയാള സിനിമാ രംഗത്ത് നിന്ന് ഞെട്ടിക്കുന്ന ചൂഷണവിവരങ്ങളാണ് പുറത്ത് വരുന്നത്. മീടൂ ആരോപണങ്ങള്‍ എപ്പോള്‍ ഉയര്‍ന്നു വന്നാലും സ്ത്രീകള്‍ക്കെതിരെ വരുന്ന മറ്റൊരു മറു ചോദ്യമാണ് എന്തുകൊണ്ട് അപ്പോള്‍ തന്നെ ഈ കാര്യം തുറന്ന് പറഞ്ഞില്ല…

മലയാള സിനിമാ രംഗത്ത് നിന്ന് ഞെട്ടിക്കുന്ന ചൂഷണവിവരങ്ങളാണ് പുറത്ത് വരുന്നത്. മീടൂ ആരോപണങ്ങള്‍ എപ്പോള്‍ ഉയര്‍ന്നു വന്നാലും സ്ത്രീകള്‍ക്കെതിരെ വരുന്ന മറ്റൊരു മറു ചോദ്യമാണ് എന്തുകൊണ്ട് അപ്പോള്‍ തന്നെ ഈ കാര്യം തുറന്ന് പറഞ്ഞില്ല എന്നത്. ഇപ്പോഴിതാ എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത് എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിലൂടെ മറുപടി പറഞ്ഞിരിക്കുകയാണ് നടിയും സൈക്കോളജിസ്റ്റുമായ ഗൗതമി നായര്‍. നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എന്തുകൊണ്ടായിരിക്കാം തനിക്ക് നേരിട്ട ചൂഷണങ്ങളെ കുറിച്ച് പറയാന്‍ സ്ത്രീകള്‍ മടിക്കുന്നത് അല്ലെങ്കില്‍ വൈകുന്നത് എന്നതായിരുന്നു അവതാരികയുടെ ചോദ്യം..

ഇതിന് ഗൗതമി പറഞ്ഞ മറുപടി ഇതായിരുന്നു. ആദ്യം എന്താണ് തനിക്ക് സംഭവിച്ചത് എന്ന് മനസ്സിലാക്കാന്‍ ഏറെ സമയം എടുക്കും. ആരോട് പറയും സംഭവം പുറത്തറിഞ്ഞാല്‍ ആളുകള്‍ അത് എങ്ങനെ എടുക്കും. അങ്ങനെ ചൂഷണത്തിന് ഇരയായവരില്‍ ഒരുപാട് ചിന്തകള്‍ കടന്ന് പോകും. ഒരു റിലേഷന്‍ഷിപ്പ് എന്നത് രണ്ട് പേര്‍ തമ്മിലുള്ള ശക്തമായ ബോന്ഡ് ആണ്. ചിലപ്പോള്‍ അതില്‍ കടന്ന് വരുന്ന ടോക്‌സിക് ആയുള്ള കാര്യങ്ങള്‍ തിരിച്ചറിയാന്‍ വൈകിയേക്കാം..

എന്നാലും അതില്‍ നിന്ന് പുറത്ത് കടക്കാനുള്ള ധൈര്യം സ്വയം നേടിയെടുക്കണം. അല്ലാതെ മറ്റാര്‍ക്കും നമ്മെ സഹായിക്കാനാവില്ല എന്നാണ് താരം പറയുന്നത്. അതുകൊണ്ട് തന്നെ ഇത് കുറച്ച് മുന്നേ പറയാമായിരുന്നു എന്ന പ്രസ്താവനയ്ക്ക് പ്രസക്തിയില്ല. ഇത് വലിയൊരു മാനസികാഘാതമാണ്. അവര്‍ കടന്നു പോകുന്ന മാനസികാവസ്ഥയെ കുറിച്ച് മറ്റാര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്തതായിരിക്കും . കുറ്റം പറയാന്‍ എളുപ്പമാണ്..

ആ അവസ്ഥയിലൂടെ കടന്നു പോകുന്നതും അതില്‍ നിന്ന് പുറത്ത് കടക്കുന്നതും വളരെ ബുദ്ധിമുട്ടാണ്. മാത്രമല്ല ഒരു വിക്റ്റിം ഇതേ കുറിച്ച് പറഞ്ഞാല്‍ തന്നെ ചുറ്റുമുള്ള സംസാരം ഇതേ കുറിച്ച് മാത്രമായിരിക്കും.. അത് ഡീല്‍ ചെയ്യണം. സ്ത്രീകളെ മാത്രമല്ല ആണ്‍ കുട്ടികളും ചെറുപ്രായത്തില്‍ ഇത്തരം ചൂഷണങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട് എന്നാല്‍ ആരും ഇത് പുറത്ത് പറയാനുള്ള ധൈര്യം കാണിക്കുന്നില്ല എന്നും നടി കൂട്ടിച്ചേര്‍ത്തു.