സബ് ടൈറ്റിലിംഗ് രംഗത്തേയ്ക്ക് ചുവടുവച്ച് നടി ജോമോൾ; ആദ്യ ചിത്രം ജാനകി ജാനേ

നമുക്ക് സുപരിചിതയായ നടിയാണ് ജോമോൾ. ബാലനടിയായി വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി പിന്നീട് എന്ന് സ്വന്തം ജാനകികുട്ടിയിലൂടെ മലയാളിക്ക് സുപരിചിതയായ ജോമോൾ ഇന്ന് അഭിനയ രംഗത്ത് സജീവമല്ല . എന്നാൽ ചലച്ചിത്ര…

നമുക്ക് സുപരിചിതയായ നടിയാണ് ജോമോൾ. ബാലനടിയായി വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി പിന്നീട് എന്ന് സ്വന്തം ജാനകികുട്ടിയിലൂടെ മലയാളിക്ക് സുപരിചിതയായ ജോമോൾ ഇന്ന് അഭിനയ രംഗത്ത് സജീവമല്ല . എന്നാൽ ചലച്ചിത്ര രംഗത്ത് ഒരു പുതിയ മേഖലയിലേക്ക് ചുവടുവയ്ക്കുകയാണ് താരം. സിനിമ സബ് ടൈറ്റിലിംഗ് രംഗത്താണ് ജോമോൾ തൻറെ അരങ്ങേറ്റം കുറിക്കുന്നത്.

അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ‘ജാനകി ജാനേ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ജോമോൾ ആദ്യമായി സബ് ടൈറ്റിൽ ചെയ്യുന്നത്. ആറുമാസം മുൻപാണ് താൻ ഇങ്ങനെയൊരു മേഖലയെക്കുറിച്ച് അറിയുന്നത് എന്നാണ് പുതിയ ദൗത്യത്തെക്കുറിച്ച് ജോമോൾ പറഞ്ഞത്. എസ് ക്യൂബ് ഫിലിംസ് ആണ് ഈ സിനിമ നിർമ്മിക്കുന്നത്. തൻറെ ആദ്യ ചിത്രമായ വടക്കൻ വീരഗാഥയും, പിന്നീട് നടിയായി എത്തിയ എന്ന് സ്വന്തം ജാനകികുട്ടിയും നിർമ്മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻ കുടുംബത്തിൽ നിന്നു തന്നെയാണ് എസ് ക്യൂബും എത്തുന്നത്. അവരുടെ ചിത്രത്തിലൂടെ പുതിയ മേഖലയിലേക്ക് കടക്കുകയാണെന്നും താരം പറഞ്ഞു


അതേ സമയം നവ്യാ നായർ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘ജാനകി ജാനേ’. സൈജു കുറുപ്പാണ് നായകൻ. കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ‘ജാനകി’യുടെ കഥയാണ് ജാനകി ജാനേ പറയുന്നത്.ജോണി ആന്റണി .കോട്ടയം നസീർ, നന്ദു,ജോർജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോർഡി പൂഞ്ഞാർ, സ്മിനു സിജോ, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ