‘മെലിഞ്ഞ വെളുത്ത എലി’ ശ്രീരാമന്‍ ആകുന്നോ?!! റണ്‍ബീനിറെ അധിക്ഷേപിച്ച് കങ്കണ റണാവത്ത്

ബോളിവുഡ് നടന്‍ റണ്‍ബീര്‍ കപൂറിനെ അധിക്ഷേപിച്ച് നടി കങ്കണ റണാവത്ത്. നിതീഷ് തിവാരിയുടെ പുതിയ ചിത്രം രാമായണ സിനിമയില്‍ രണ്‍ബീര്‍ കപൂര്‍ ഭഗവാന്‍ രാമനായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കങ്കണ രൂക്ഷ വിമര്‍ശനവുമായി എത്തിയത്.…

ബോളിവുഡ് നടന്‍ റണ്‍ബീര്‍ കപൂറിനെ അധിക്ഷേപിച്ച് നടി കങ്കണ റണാവത്ത്.
നിതീഷ് തിവാരിയുടെ പുതിയ ചിത്രം രാമായണ സിനിമയില്‍ രണ്‍ബീര്‍ കപൂര്‍ ഭഗവാന്‍ രാമനായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കങ്കണ രൂക്ഷ വിമര്‍ശനവുമായി എത്തിയത്.

ഈയിടെ വരാനിരിക്കുന്ന മറ്റൊരു ബോളിവുഡ് രാമായണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഞാന്‍ കേള്‍ക്കുന്നു… അവിടെ ഒരു മെലിഞ്ഞ വെളുത്ത എലി (നടന്‍ എന്ന് വിളിക്കപ്പെടുന്ന) കുറച്ച് മനസ്സാക്ഷിയും സണ്‍ ടാനും ആവശ്യമുള്ള കഥാപാത്രമാണ്.

അവന്‍ വ്യവസായത്തിലെ മിക്കവാറും എല്ലാവരേയും കുറിച്ച് മോശമായ പിആര്‍ ചെയ്യുന്നതില്‍ കുപ്രസിദ്ധനാണ്… സ്ത്രീലമ്പടനും മയക്കുമരുന്നിന് അടിമയായും അറിയപ്പെടുന്ന അദ്ദേഹം ഇപ്പോള്‍ ട്രൈലോജിയില്‍ സ്വയം ശിവന്‍ ആകാന്‍ ശ്രമിച്ചു, ഇപ്പോഴിതാ അവന്‍ ശ്രീരാമനാകാനുള്ള ശ്രമമാണെന്നും താരം പരിഹസിക്കുന്നു.

രണ്‍ബീറിന്റെ പേര് എടുത്തു പറഞ്ഞിട്ടില്ലെങ്കിലും, രാമായണ കാസ്റ്റിംഗ് കിംവദന്തികളെക്കുറിച്ച് എഴുത്തില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. രണ്‍ബീറിന്റെ ബ്രഹ്‌മാസ്ത്ര എന്ന ചിത്രത്തെ കുറിച്ചും കുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട്.

സിനിമയില്‍ സീതയായി ആലിയ ഭട്ടിനെയാണ് കാസ്റ്റ് ചെയ്തിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ ബ്രഹ്‌മാസ്ത്രയ്ക്ക് ശേഷം ആലിയയും രണ്‍ബീറും ഒന്നിക്കുന്ന സിനിമയാകും രാമായണം. ഈ ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍.