കിടിലൻ സ്‌റ്റെലിൽ മമ്മൂട്ടി; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

മലയാള സിനിമയിൽ ഏറ്റവും സ്‌റ്റൈലിഷ് ആയിഡ്രസ് ചെയ്യുന്ന താരം ആരാണെന്ന് ചോദിച്ചാൽ മമ്മൂട്ടി എന്നായിരിക്കും ഉത്തരം. സിനിമയ്ക്ക് അകത്ത് കഥാപാത്രത്തിനുവേണ്ടി പലപ്പോഴും മേക്ക് ഡൗൺ ചെയ്തിട്ടുള്ള മമ്മൂട്ടി സിനിമയ്ക്ക് പുറത്തുള്ള സ്‌റ്റൈലിംഗിൽ ഒരിക്കലും വിട്ടുവീഴ്ച…

മലയാള സിനിമയിൽ ഏറ്റവും സ്‌റ്റൈലിഷ് ആയിഡ്രസ് ചെയ്യുന്ന താരം ആരാണെന്ന് ചോദിച്ചാൽ മമ്മൂട്ടി എന്നായിരിക്കും ഉത്തരം. സിനിമയ്ക്ക് അകത്ത് കഥാപാത്രത്തിനുവേണ്ടി പലപ്പോഴും മേക്ക് ഡൗൺ ചെയ്തിട്ടുള്ള മമ്മൂട്ടി സിനിമയ്ക്ക് പുറത്തുള്ള സ്‌റ്റൈലിംഗിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാറില്ല എന്നതാണ് വസ്തുത.

ഇപ്പോഴിതാ വൈറ്റ് ആൻഡ് വൈറ്റിലെത്തിയ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. വൈറ്റ് കളറിലുള്ള ഹാഫ് സ്ലീവ് ഷർട്ടിൽ എംബ്രോയ്ഡറി വർക്ക് ഉണ്ട്. വൈറ്റ് പാൻറ്‌സിനൊപ്പം ഇളം നീല നിറത്തിലുള്ള ഷൂസും ഒപ്പം കൂളിംഗ് ഗ്ലാസും വാച്ചുമുണ്ട്. ഫ്രെയ്മിൽ ഒപ്പമുള്ള ഒരു പഴയ മോഡൽ ലാൻഡ് റോവറുമുണ്ട് ഇതാണ് ഈ ചിത്രത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

മമ്മൂട്ടിയുടെതായി പുറത്തെത്താനുള്ളത് നിരവധി സിനിമകളാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ, നവാഗത സംവിധായകൻ റോബി വർഗീസ് രാജിൻറെ കണ്ണൂർ സ്‌ക്വാഡ് എന്നിവയാണ്. അതേ സമയം പ്രശസ്ത എഴുത്തുകാരനായ
എംടി വാസുദേവൻ നായരുടെ കൃതികളെ ആസ്പദമാക്കിയുള്ള ആന്തോളജിയിലെ ഒരു ഭാഗത്തിലും മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്ന വാർത്തും വരുന്നുണ്ട്