മരിച്ചാല്‍ പ്രേതമായി വന്ന് ശല്യപ്പെടുത്തും!! അമ്മായിയമ്മയുടെ അവസാന ആഗ്രഹം സഫലമാക്കി ഖുശ്ബു

മലയാളിയല്ലെങ്കിലും മലയാളികളും തെന്നിന്ത്യയും ഹൃദയത്തിലേറ്റിയ താരമാണ് നടി ഖുശ്ബു. തമിഴിലാണ് ഖുശ്ബു തിളങ്ങിയത്. നിരവധി മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലും ഒരുകൈ നോക്കിയിട്ടുണ്ട് ഖുശ്ബു. നടനും സംവിധായകനുമായ സുന്ദര്‍ സി ആണ് താരത്തിന്റെ…

മലയാളിയല്ലെങ്കിലും മലയാളികളും തെന്നിന്ത്യയും ഹൃദയത്തിലേറ്റിയ താരമാണ് നടി ഖുശ്ബു. തമിഴിലാണ് ഖുശ്ബു തിളങ്ങിയത്. നിരവധി മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലും ഒരുകൈ നോക്കിയിട്ടുണ്ട് ഖുശ്ബു. നടനും സംവിധായകനുമായ സുന്ദര്‍ സി ആണ് താരത്തിന്റെ ഭര്‍ത്താവ്.

ഇപ്പോഴിതാ ഖുശ്ബുവിന്റെ ഒരു സന്തോഷമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. തന്റെ അമ്മായിയമ്മയുടെ അവസാനത്തെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് താരം. ഖുശ്ബുവിന്റെ ആ നന്മയാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

ദേവന്നൈ എന്നാണ് ഖുശ്ബുവിന്റെ അമ്മായിയമ്മയുടെ പേര്. 88 വയസ്സാണ് ദേവന്നൈയ്ക്ക്. മരിക്കുന്നതിനു മുന്‍പ് എപ്പോഴും തന്റെ ഒരു ആഗ്രഹവും അവര്‍ ഖുശ്ബുവിനോട് പങ്കുവച്ചിരുന്നു. അത് സാധിക്കാതെ വന്നാല്‍ മരിച്ചു പ്രേതമായി വന്നു ശല്യപ്പെടുത്തും എന്നും പറയുമായിരുന്നു.

ഇപ്പോഴിതാ ദേവന്നൈയുടെ ആ ആഗ്രഹം സഫമാക്കി കൊടുത്തിരിക്കുകയാണ് ഖുശ്ബു. ക്രിക്കറ്റര്‍ ധോണിയുടെ ഫാന്‍ ആയിരുന്നു അവര്‍. ധോണിയെ നേരില്‍ കാണുക എന്നായിരുന്നു ദേവന്നൈയുടെ ആഗ്രഹം.

മൂന്നുവര്‍ഷമായി ധോണിയെ നേരില്‍ കാണാനുള്ള ശ്രമം തങ്ങള്‍ നടത്തുകയായിരുന്നു. ഒടുവില്‍ അത് സംഭവിച്ചിരിക്കുകയാണ്. അദ്ദേഹം ഉള്ള സ്റ്റാര്‍ ഹോട്ടലില്‍ തങ്ങള്‍ എത്തി. അത് തന്റെ ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത സംഭവമാണ് എന്നാണ് താരം പങ്കുവച്ചത്.