‘ഒരു തീയറ്റര്‍ എക്‌സ്പീരിയന്‍സ് കിട്ടാഞ്ഞത് വലിയ നഷ്ടമായി തോന്നുന്നു’

വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയായ നീലവെളിച്ചത്തെ അടിസ്ഥാനമാക്കി 1964ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭാര്‍ഗ്ഗവീനിലയം. ഇതേ കഥയെ അടിസ്ഥാനമാക്കിയാണ് ആഷിഖ് അബു നീലവെളിച്ചം എന്ന ചിത്രം ഒരുക്കിയത്. റിമ കല്ലിങ്കല്‍, റോഷന്‍ മാത്യൂ, ടൊവിനോ, ഷൈന്‍…

വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയായ നീലവെളിച്ചത്തെ അടിസ്ഥാനമാക്കി 1964ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭാര്‍ഗ്ഗവീനിലയം. ഇതേ കഥയെ അടിസ്ഥാനമാക്കിയാണ് ആഷിഖ് അബു നീലവെളിച്ചം എന്ന ചിത്രം ഒരുക്കിയത്. റിമ കല്ലിങ്കല്‍, റോഷന്‍ മാത്യൂ, ടൊവിനോ, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏപ്രില്‍ 20 നാണ് ചിത്രം തിയേറ്ററിലെത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒഴിവുണ്ടെങ്കില്‍ മാത്രം സമാധാനമായി കാണുക. അല്ലെങ്കില്‍ ഇതൊരു ബോറന്‍ സിനിമ ആയി തോന്നാമെന്നാണ് രാജ് കെ ആര്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

നീലവെളിച്ചം.
വിമര്‍ശനത്തിനൊന്നും ഒട്ടും പ്രസക്തിയില്ലാത്ത ചില ഏരിയകളുണ്ട്. ആളുകളെ ചിരിപ്പിച്ചും ത്രസിപ്പിച്ചും ഒക്കെ എന്‍ഗേജ് ചെയ്യിപ്പിച്ചിട്ടുള്ള ഫിലിം മേക്കേഴ്സ് ചിലപ്പോഴൊക്കെ മാറി ചിന്തിക്കാറുണ്ട്. ചില പ്രത്യേക ജോണറുകള്‍ തിരിച്ചറിയാതെ വിമര്‍ശിക്കുന്നതില്‍ ഒരു ലോജിക്കും ഇല്ല. ഇഷ്ടമായില്ലെങ്കില്‍ മിണ്ടാതിരിക്കേണ്ട സന്ദര്‍ഭങ്ങള്‍ നാം മനസ്സിലാക്കണം. കഴിഞ്ഞു പോയ ഒരു കാലഘട്ടത്തിലേക്ക് കൊണ്ട് പോകാനും പറഞ്ഞ കഥ തന്നെ ഒന്നുകൂടെ മെയ്ക് ചെയ്യാനും ആഷിക് അബു നടത്തിയ ഉദ്യമം പ്രശംസാര്ഹമാണ്. പാട്ടുകള്‍ റീ കമ്പോസ് ചെയ്തതും കെ എസ് ചിത്രയുടെയും ഷഹബാസിന്റെയും ആലാപനവും എത്ര കേട്ടാലും മതി വരുന്നില്ല. റിമ കല്ലിങ്കലും ടോവിനോയും ഷൈന്‍ ടോമും പെര്‍ഫോം ചെയ്തിരിക്കുന്നതിലോക്കെ കഠിന പ്രയത്‌നവും ആത്മാര്‍ത്ഥതയും നമുക്ക് കാണാന്‍ സാധിക്കും. ഒരു തീയറ്റര്‍ എക്‌സ്പീരിയന്‍സ് കിട്ടാഞ്ഞത് വലിയ നഷ്ടമായി തോന്നുന്നു. 60 കളിലെയും 70 കളിലെയും ഒക്കെ കാലം ഇത്ര ഡീറ്റൈല്‍ഡ് ആയി വേറെ ഒരു സിനിമയിലും ഇതുവരെ കണ്ടിട്ടില്ല. ഒഴിവുണ്ടെങ്കില്‍ മാത്രം സമാധാനമായി കാണുക. അല്ലെങ്കില്‍ ഇതൊരു ബോറന്‍ സിനിമ ആയി തോന്നാം.