വീണ്ടെടുക്കാനുള്ള പാതയിലാണ്; നടി ഖുശ്ബു ആശുപത്രിയിൽ!

തമിഴ് സിനിമ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബുവിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഖുശ്ബു ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ളവാർത്ത വന്നത്. പിന്നലെ…

തമിഴ് സിനിമ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബുവിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഖുശ്ബു ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ളവാർത്ത വന്നത്. പിന്നലെ ആശുപത്രി നിന്നുള്ള താരത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി


ഖുശ്ബു തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിൽ ആശുപത്രി കിടക്കയിൽ നിന്ന് ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്വിറ്ററിൽ ചിത്രം പങ്കുവെച്ചുകൊണ്ട് ഖുശ്ബു കുറിക്കുന്നു, ”വീണ്ടെടുക്കാനുള്ള പാതയിലാണ്! എന്റെ കോക്‌സിക്സ് എല്ലിന് (ടെയിൽ ബോൺ) വീണ്ടും ഒരു ശസ്ത്രക്രിയ നടത്തി. അത് പൂർണ്ണമായും സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.”

വളരെ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ ഖുശ്ബു നടി പെട്ടെന്നുതന്നെ തമിഴകത്തിന്റെ പ്രിയതാരമാറിയിരുന്നു. ടിവി സീരിയലുകളിലും റിയാലിറ്റി ഷോ അവതാരകയായും താരം പ്രവർത്തിച്ചിട്ടുണ്ട്. 2000ൽ സംവിധായകൻ സുന്ദർ സിയെ നടി വിവാഹം ചെയ്ത താരം ഇന്നും സിനിമകളിൽ സജീവമാണ്.വിജയിയുടെ വാരിശാണ് ഒടുവിൽ അഭിനയിച്ച സിനിമ.