തങ്കച്ചനായി ജോര്‍ഡി പൂഞ്ഞാര്‍; പാപ്പച്ചന്‍ ഒളിവിലാണ്’ ക്യാരക്ടര്‍ പോസ്റ്റര്‍

സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന പാപ്പച്ചന്‍ ഒളിവിലാണ് എന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. തങ്കച്ചനായി എത്തുന്നത് ജോര്‍ഡി പൂഞ്ഞാറാണ്. ദര്‍ശന, ശ്രിന്ദ എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നുണ്ട്. അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്, ജോണി…

സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന പാപ്പച്ചന്‍ ഒളിവിലാണ് എന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. തങ്കച്ചനായി എത്തുന്നത് ജോര്‍ഡി പൂഞ്ഞാറാണ്. ദര്‍ശന, ശ്രിന്ദ എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നുണ്ട്. അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ജോളി ചിറയത്ത്, വീണ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് ചിത്രത്തില്‍ സൈജു കുറുപ്പ് എത്തുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ ബന്ധങ്ങളുടേയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥപറയുന്ന ചിത്രമാണിത്.

നവാഗതനായ സിന്റോ സണ്ണിയാണ് സംവിധാനം. ‘പൂക്കാലം’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണ് ‘പാപ്പച്ചന്‍ ഒളിവിലാണ്’. ബി.കെ.ഹരിനാരായണന്‍, സിന്റോ സണ്ണി എന്നിവരുടെ വരികള്‍ക്ക് ഓസേപ്പച്ചന്‍ ആണ് സം?ഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് നായര്‍ ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം വിനോദ് പട്ടണക്കാടന്‍.

കോസ്റ്റ്യൂം ഡിസൈന്‍ സുജിത് മട്ടന്നൂര്‍. മേക്കപ്പ് മനോജ് & കിരണ്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ബോബി സത്യശീലന്‍. പ്രൊഡക്ഷന്‍ മാനേജര്‍ ലിബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍. കുട്ടമ്പുഴ ഭൂതത്താന്‍കെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്.