മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് വളര്‍ന്നു… ഇപ്പോള്‍ അദ്ദേഹത്തിന്റെ നായികയാവുന്നു… സംവിധായകര്‍പോലും ഭയക്കുന്ന നടി!!

മലയാളത്തില്‍ ബോക്‌സ് ഓഫീസ് തന്നെ പൊളിച്ചടുക്കിയ ചിത്രമായിരുന്നു മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന സിനിമ. അത്തരമൊരു ഹിറ്റ് ചിത്രത്തിന് ശേഷം പുലിമുരുകന്റെ സംവിധയകന്‍ വൈശാഖും മോഹന്‍ലാലും വീണ്ടും എത്തുന്നു എന്ന വാര്‍ത്തകേട്ട ആവേശത്തിലാണ് ആരാധകര്‍. മോണ്‍സ്റ്റര്‍…

മലയാളത്തില്‍ ബോക്‌സ് ഓഫീസ് തന്നെ പൊളിച്ചടുക്കിയ ചിത്രമായിരുന്നു മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന സിനിമ. അത്തരമൊരു ഹിറ്റ് ചിത്രത്തിന് ശേഷം പുലിമുരുകന്റെ സംവിധയകന്‍ വൈശാഖും മോഹന്‍ലാലും വീണ്ടും എത്തുന്നു എന്ന വാര്‍ത്തകേട്ട ആവേശത്തിലാണ് ആരാധകര്‍. മോണ്‍സ്റ്റര്‍ എന്ന സിനിമ അടുത്ത ഒരു ചരിത്രം കൂടി മലയാളത്തില്‍ തീര്‍ക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സിനിമയുടെ ടൈറ്റിലും ഫസ്റ്റ്‌ലുക്ക് പോസ്റ്ററുമെല്ലാം ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞതാണ്. ഇപ്പോഴിതാ സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്ന താരത്തിന്റെ വാര്‍ത്തകളും വിശേഷങ്ങളുമാണ് പുറത്ത് വരുന്നത്. തെലുങ്ക് സൂപ്പര്‍സ്റ്റാറിന്റെ മകള്‍…ഹാന്‍ഡില്‍ ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് കരുതി സംവിധായകര്‍ പോലും കാസ്റ്റ് ചെയ്യാന്‍ ഭയപ്പെടുന്ന നായിക. തെലുങ്ക് ഇതിഹാസ താരം മോഹന്‍ ബാബുവിന്റെ മകള്‍ ലക്ഷ്മി മഞ്ചുവാണ് ചിത്രത്തില്‍ നായിക. തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് മോണ്‍സ്റ്റര്‍ എന്നാണ് ലക്ഷ്മി പറയുന്നത്. ചെറുപ്പം മുതലേ മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത് എന്ന് നടി പറയുന്നു. അതുകൊണ്ട് മോണ്‍സ്റ്റര്‍ എന്ന സിനിമ വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്നും ചിത്രം കരിയര്‍ ബ്രേക്ക് ആകുമെന്നാണ് പ്രതീക്ഷ എന്നും ലക്ഷ്മി പറയുന്നു. അതേസമയം, താനൊരു സൂപ്പര്‍സ്റ്റാറിന്റെ മകള്‍ ആയതു കൊണ്ട് തന്നെ ഹാന്റില്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ആയിരിക്കുമെന്നും അതുകൊണ്ട് അവര്‍ തന്നെ കാസ്റ്റ് ചെയ്യാന്‍ ഭയക്കുന്നത് എന്നും ലക്ഷി കൂട്ടിച്ചേര്‍ക്കുന്നു.

തന്റെ അച്ഛനാണ് സൂപ്പര്‍സ്റ്റാര്‍. അച്ഛന്റെ മകള്‍ ആയതുകൊണ്ട് താന്‍ ഇതുവരെ വെറും സൂപ്പര്‍ മാത്രമാണ്. സ്റ്റാര്‍ ആകണമെങ്കില്‍ സംവിധായകര്‍ തന്നെ പരിഗണിക്കുകയും വേഷങ്ങള്‍ നല്‍കുകയും ചെയ്യണം. തന്നെ ഹാന്റില്‍ ചെയ്യാന്‍ വളരെ എളുപ്പമാണ് എന്ന് അവര്‍ മനസിലാക്കണം എന്നുമാണ് താരം പറയുന്നത്.