“ഒരുപാട് കരഞ്ഞു!… സമനില കൈവിടാതെ പിടിച്ചുനിന്നു… സിനിമ ഇല്ലാതിരുന്ന കാലത്തെ കുറിച്ച് സൈജു കുറുപ്പ്

ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച നടനാണ് സൈജു കുറുപ്പ്. പിന്നീട് ഒരുപാട് കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ആട് എന്ന സിനിമയിലെ അറക്കല്‍ അബു…

ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച നടനാണ് സൈജു കുറുപ്പ്. പിന്നീട് ഒരുപാട് കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ആട് എന്ന സിനിമയിലെ അറക്കല്‍ അബു എന്ന കഥാപാത്രം സൈജുവിന് ജനപ്രീതി നേടിക്കൊടുത്തു.

ഇപ്പോഴിതാ സിനിമകള്‍ ഇല്ലാതിരുന്ന കാലത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം അത്തരത്തിലുള്ളൊരു കാലഘട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. ഒന്നര വര്‍ഷത്തോളം മലയാളത്തില്‍ തനിക്ക് സിനികളില്ലാതായി എന്നാണ് അദ്ദേഹം പറയുന്നത്. ആ സമയത്ത് നേരിട്ട മാനസിക പിരിമുറുക്കത്തെ കുറിച്ചും സൈജു കുറുപ്പ് തുറന്നു പറയുന്നു. സിനിമ ഇല്ലാതിരുന്ന സമയത്ത് ഭാര്യ അനുവിന്റെ വീട് താരം ഓഫീസാക്കി. നെഗറ്റീവ് അടിച്ച് സമനില കൈവിടാതെ ഇരിക്കാന്‍ അവിടെ പോയിരിക്കും. അവിടെയിരുന്ന് ഒരുപാട് ദിവസങ്ങളില്‍ കരഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. ആ സമയത്ത് ഭാര്യാ പിതാവ് തന്ന പിന്തുണ വളരെ വലുതായിരുന്നു എന്നും അദ്ദേഹം പറയുന്നു. എന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നത് വരെ ഭാര്യയെയും മകളെയും ഞാന്‍ നോക്കിക്കോളാം എന്ന് അമ്മായിഅച്ഛന്‍ പറഞ്ഞതായി സൈജു പറഞ്ഞു. അതേസമയം, നായകനാവുകയുള്ളു എന്ന് തീരുമാനമെടുത്ത് കഞ്ഞിവെള്ളം മാത്രം

കുടിക്കുന്ന അവസ്ഥയിലാവാന്‍ താല്‍പര്യമില്ല എന്നും സഹനടനായും സ്വഭാവ നടനായിട്ടുമൊക്കെ അഭിനയിക്കാനാണ് താല്‍പര്യം എന്നും നായക കഥാപാത്രങ്ങള്‍ ചെയ്യില്ല എന്നല്ല അത് ഏറ്റെടുക്കാന്‍ ചെറിയ പേടി ഉണ്ട് എന്നുമാണ് താരം പറയുന്നത്.