പൂക്കളമിട്ടും സദ്യയുണ്ടും മക്കള്‍ക്കും മരുമകള്‍ക്കുമൊപ്പം ഓണം ആഘോഷിച്ച് ലിസി!!

മലയാളത്തിന്റെ പ്രിയതാരമാണ് നടി ലിസി. ഓണാശംസകള്‍ നേര്‍ന്നിരിക്കുകയാണ് പ്രിയ താരം. ഇത്തവണ മക്കള്‍ക്കും മരുമകള്‍ക്കുമൊപ്പം ഓണം ആഘോഷിക്കുകയാണ് നടി. ഓണാഘോഷത്തിന്റെ ചിത്രങ്ങളും ഓണാശംസകളും താരം കുറിച്ചു. മക്കളായ സിദ്ധാര്‍ഥ്, കല്യാണി, മരുമകള്‍ മെര്‍ലിന്‍ ബാസ്സ്…

മലയാളത്തിന്റെ പ്രിയതാരമാണ് നടി ലിസി. ഓണാശംസകള്‍ നേര്‍ന്നിരിക്കുകയാണ് പ്രിയ താരം. ഇത്തവണ മക്കള്‍ക്കും മരുമകള്‍ക്കുമൊപ്പം ഓണം ആഘോഷിക്കുകയാണ് നടി. ഓണാഘോഷത്തിന്റെ ചിത്രങ്ങളും ഓണാശംസകളും താരം കുറിച്ചു.

മക്കളായ സിദ്ധാര്‍ഥ്, കല്യാണി, മരുമകള്‍ മെര്‍ലിന്‍ ബാസ്സ് എന്നിവര്‍ക്കൊപ്പമാണ് താരത്തിന്റെ ഓണാഘോഷം. ഓണക്കോടിയുടുത്ത് അത്തപ്പൂക്കളമിട്ട് തൂശനിലയില്‍ സദ്യ കഴിയ്ക്കുന്ന ചിത്രങ്ങളാണ് ലിസി പങ്കുവച്ചത്. മലയാളത്തിന്റെ രാജാവിന്റെ വരവേല്‍ക്കുന്ന നാളുകളില്‍ എല്ലാ മലയാളികള്‍ക്കും താരം ഓണാശംസകള്‍ നേരുകയും ചെയ്തു.

”നമ്മുടെ പ്രിയപ്പെട്ട രാജാവിനെ കേരളം വരവേല്‍ക്കുന്ന ഈ വേളയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.”ലിസി കുറിച്ചു.

പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ സിനിമാലോകത്തെത്തി പ്രിയദര്‍ശന്റെ നല്ലപാതിയുമായി ലിസി. ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാന്‍ ലിസിക്ക് കഴിഞ്ഞു.
1990 ഡിസംബറില്‍ ഇരുവരും വിവാഹിതരായി. നീണ്ട 22 വര്‍ഷത്തെ ദാമ്പത്യം 2014 ല്‍ അവസാനിപ്പിച്ചു. ആരാധകലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു ആ വാര്‍ത്ത.

വേര്‍പിരിഞ്ഞെങ്കിലും ഇരുവരെയും നല്ല സുഹൃത്തുക്കളായി തുടരുകയാണ്. പൊതുപരിപാടികളില്ലെല്ലാം ഒന്നിച്ച് എത്താറുണ്ടായിരുന്നു. പിരിഞ്ഞു ജീവിക്കുന്നെങ്കിലും മകന്‍ സിദ്ധാര്‍ഥിന്റെയും മകള്‍ കല്യാണിയുടെയും ഏതു കാര്യത്തിന് ഇരുവരും ഒന്നിച്ച് എത്താറുണ്ട്. കുട്ടികളുടെ ലഏതുകാര്യത്തിനും ഒന്നിച്ചുണ്ടാകുമെന്നു വ്യക്തമാക്കിയുമായിരുന്നു ഇവര്‍ പിരിഞ്ഞത്.