ഭാര്യയെ കുറിച്ച് മനസ്സ് തുറന്ന് അനൂപ് മേനോൻ

നിരവധി ആരാധകരുള്ള താരമാണ് അനൂപ് മേനോൻ. വർഷങ്ങൾ കൊണ്ട് സിനിയിൽ സജീവമായ താരമാണ് അനൂപ് മേനോൻ. ടെലിവിഷൻ പരമ്പരകളിൽ കൂടിയാണ് അനൂപ് മേനോൻ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അതിനു ശേഷമാണ് താരം…

നിരവധി ആരാധകരുള്ള താരമാണ് അനൂപ് മേനോൻ. വർഷങ്ങൾ കൊണ്ട് സിനിയിൽ സജീവമായ താരമാണ് അനൂപ് മേനോൻ. ടെലിവിഷൻ പരമ്പരകളിൽ കൂടിയാണ് അനൂപ് മേനോൻ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അതിനു ശേഷമാണ് താരം ബിഗ് സ്ക്രീനിലേക്ക് അരങ്ങേറ്റം നടത്തുന്നത്. അഭിനേതാവ് എന്നതിനേക്കാൾ ഉപരി തിരക്കഥാകൃത്ത് ആയും സംവിധായകൻ ആയുമെല്ലാം ഇതിനോടകം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് താരം. വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. അടുത്തിടെ സിനിമ ജീവിതത്തിൽ ചില പരാചയങ്ങൾ ഒക്കെ അനൂപ് മേനോന് നേരിടേണ്ടി വന്നു. എന്നാൽ വീണ്ടും തന്റെ തിരിച്ച് വരവിന് ഒരുങ്ങുകയാണ് താരം.

ഇപ്പോഴിതാ തന്റെ ഭാര്യയെ കുറിച്ച് അനൂപ് മേനോൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ക്ഷേമയുടേത് രണ്ടാം വിവാഹം ആയിരുന്നു. ഒരു രണ്ടാം വിവാഹിതയെ വിവാഹം കഴിച്ചത് വിശാല മനസ്സായി ഒന്നും കാണാൻ പറ്റില്ല. കാരണം ഞാൻ ശരിക്കും ഇഷ്ട്ടപെട്ടു ആണ് ക്ഷേമയെ വിവാഹം കഴിച്ചത്. ഒരു വിവാഹത്തിന് പോയപ്പോഴാണ് ഞാൻ ക്ഷേമയെ ആദ്യമായി കാണുന്നത്. അതിനു ശേഷം ഒരു പരുപാടിക് വേണ്ടി ക്ഷേമ എന്നെ വിളിച്ചിരുന്നു. അങ്ങനെ ആണ് ഞങ്ങൾ സുഹൃത്തുക്കൾ ആയത്. ആ സമയത്ത് ഒക്കെ ക്ഷേമയുടെ ഭർത്താവ് ജീവിച്ചിരിപ്പുണ്ടായിരുന്നു.

ഹൃദയാഘാതത്തിൽ ആണ് ക്ഷേമയുടെ ഭർത്താവ് മരിക്കുന്നത്. ആ സമയത്തും ഞങ്ങൾ സുഹൃത്തുക്കൾ തന്നെ ആയിരുന്നു. ഒരുആളെ കാണുമ്പോൾ അല്ലെങ്കിൽ ഒരാളുമായി സൗഹൃദത്തിൽ ആകുമ്പോൾ നമുക് തന്നെ തോന്നില്ലേ നമ്മുടെ ജീവിതപങ്കാളിയായി ഇവർ വന്നാൽ നന്നായിരിക്കുമെന്ന്. അങ്ങനെ തോന്നിയത് ആണ് ക്ഷേമ തന്റെ പങ്കാളിയായി വന്നാൽ നന്നായിരിക്കുമെന്ന്. ക്ഷേമയുടെ ഭർത്താവ് മരിച്ച് പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ വിവാഹം കഴിക്കുന്നത്. ഞാൻ വേറെ ആരുടെ കൂടെ ജീവിച്ചാലും ആ ജീവിതം ഇത്ര മനോഹരമായിരിക്കില്ല എന്ന് തനിക് ഉറപ്പുണ്ട് എന്നുമാണ് അനൂപ് മേനോൻ പറയുന്നത്.