മഞ്ജു വാര്യർ വേണ്ടെന്നു വെച്ച വേഷം ചെയ്‌തത്‌ ഐശ്വര്യ റായ് ; വെളിപ്പെടുത്തി നടി 

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റുന്ന നായികയാണ് മഞ്ജു വാര്യര്‍. പ്രായ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രിയങ്കരിയാണ് മഞ്ജു വാര്യർ. മഞ്ജു വാര്യരെ പോലെ മലയാളികള്‍ ആഘോഷിച്ച മറ്റൊരു നടി ഈ അടുത്ത കാലത്ത് മലയാള സിനിമയില്‍…

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റുന്ന നായികയാണ് മഞ്ജു വാര്യര്‍. പ്രായ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രിയങ്കരിയാണ് മഞ്ജു വാര്യർ. മഞ്ജു വാര്യരെ പോലെ മലയാളികള്‍ ആഘോഷിച്ച മറ്റൊരു നടി ഈ അടുത്ത കാലത്ത് മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്. മഞ്ജുവിന് മുമ്പും ശേഷവും നിരവധി നടിമാര്‍ വന്നെങ്കിലും മഞ്ജുവിനോട് ഒരു പ്രത്യേക മമത പ്രേക്ഷകര്‍ക്ക് അന്നും ഇന്നുമുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോഴാണ് മഞ്ജു വാര്യർ വിവാഹിതയാകുന്നതും സിനിമ രംഗം വിടുന്നതും. അന്ന് മുതല്‍ മഞ്ജു വാര്യയരുടെ  തിരിച്ചു വരവ് പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ വലിയ സ്വീകാര്യതയാണ് രണ്ടാം വരവില്‍ മഞ്ജുവിന് ലഭിച്ചത്. അതിപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. വിവാഹവും തുടര്‍ന്നുള്ള ഇടവേളയും കാരണം നിരവധി അവസരങ്ങളാണ് മഞ്ജുവിന് നഷ്ടമായത്. സൂപ്പര്‍ ഹിറ്റ് സിനിമകളടക്കം അക്കൂട്ടത്തിലുണ്ട്. അങ്ങനെ താൻ കൈവിട്ടു കളഞ്ഞൊരു സിനിമയെ കുറിച്ച്‌ മഞ്ജു വാര്യര്‍ സംസാരിച്ചത് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടി നായകനായ ആ സിനിമയിലേക്ക് തനിക്ക് പകരം പിന്നീട് ഐശ്വര്യ റായ് നായികയായി എത്തിയെന്ന് മഞ്ജു പറയുന്നു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്. തമിഴിലെ സൂപ്പര്‍ ഹിറ്റ് റൊമാന്റിക് ചിത്രങ്ങളില്‍ ഒന്നായ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രമാണ് മഞ്ജു വാര്യർ കൈവിട്ടു കളഞ്ഞത്. മമ്മൂട്ടിയുടെ ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്നായി സിനിമാസ്വാദകര്‍ എന്നും എടുത്തു പറയുന്ന ചിത്രമാണിത്. മമ്മൂട്ടി ക്യാപ്റ്റൻ ബാലയായി എത്തിയപ്പോള്‍ ഐശ്വര്യറായിയാണ് നായിക മീനാക്ഷിയായി എത്തിയത്. മീനാക്ഷിയുടെ വേഷത്തിലേക്ക് സംവിധായകൻ രാജീവ് മേനോൻ ആദ്യം സമീപിച്ചത് മഞ്ജു വാരിയരെയാണ്.’കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന സിനിമ രാജീവ് മേനോൻ എന്നോട് ചോദിച്ചതായിരുന്നു.പിന്നീട് എനിക്കു പകരം ഐശ്വര്യറായി അഭിനയിച്ചു,’ ഒരു സ്വകാര്യ റേഡിയോയ്ക്കു നല്‍കിയ ഒരു അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രാജീവ് മേനോൻ കണ്ടുകൊണ്ടേനിലേക്ക് വിളിക്കുമ്പോള്‍ നടൻ ദിലീപുമായുള്ള വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു മഞ്ജു വാര്യര്‍.

അതിനാല്‍ ആ ചിത്രവുമായി സഹകരിക്കാൻ മഞ്ജുവിന് സാധിച്ചില്ല. മഞ്ജുവിന്റെ മറുപടി പോസിറ്റീവ് അല്ലാത്തതിനാല്‍ നിര്‍മാതാക്കള്‍ പിന്നീട് നടി സൗന്ദര്യയെ സമീപിച്ചു. എന്നാല്‍ ചിത്രത്തിലെ രണ്ടു നായികമാരില്‍ ഒരാളായി അഭിനയിക്കുന്നതില്‍ താരത്തിന്റെ സഹോദരന് താല്‍പ്പര്യമുണ്ടായിരുന്നില്ല. പിന്നീട് രാജീവ് മേനോൻ്റെ ഭാര്യയാണ് ഐശ്വര്യ റായിയുടെ പേരു നിര്‍ദ്ദേശിച്ചത്. അങ്ങനെ ഐശ്വര്യ ചിത്രത്തിന്റെ ഭാഗമായി. ഒരു സൂപ്പര്‍ ഹിറ്റ് റൊമാന്റിക് ചിത്രം എന്നതിനൊപ്പം മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കാനുള്ള അവസരവും തമിഴില്‍ അരങ്ങേറ്റം നടത്താനുള്ള അവസരവുമാണ് അന്ന് മഞ്ജുവിന് നഷ്ടമായത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ദി പ്രീസ്റ്റ് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചു. 2019ല്‍ അസുരൻ എന്ന ചിത്രത്തിലൂടെ ധനുഷിന്റെ നായികയായി മഞ്ജു തമിഴില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. അവസാനം അഭിനയിച്ച തുനിവ് എന്ന സിനിമയിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റാനും മഞ്ജുവിന് കഴിഞ്ഞു. മമ്മൂട്ടി, ഐശ്വര്യ റായ്, അജിത്, അബ്ബാസ്, തബു, ശ്യാമിലി, ശ്രീവിദ്യ എന്നിങ്ങനെ ഒരു വലിയ താരനിര ഒന്നിച്ച ചിത്രമായിരുന്നു കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് രാജീവ് മേനോൻ നേടി. ക്യാമറ, അഭിനയം, എ ആര്‍ റഹ്മാന്റെ മ്യൂസിക് എന്നിങ്ങനെ എല്ലാ രംഗങ്ങളിലും മികവു പുലര്‍ത്താൻ ഈ ഫീല്‍ ഗുഡ് റൊമാന്റിക് ചിത്രത്തിന് സാധിച്ചിരുന്നു. സിനിമാ ഗ്രൂപ്പുകളിലൊക്കെ ഇന്നും ചിത്രം ചര്‍ച്ചയായി മാറാറുണ്ട്.