ഇതാരപ്പ വാവ സുരേഷിന്റെ പെങ്ങളോ? ആറടിയിലേറെ നീളമുള്ള പെരുമ്പാമ്പിനെ കഴുത്തിൽ തൂക്കി ഫോട്ടോഷൂട്ട് നടത്തി മന്യ

ദിലീപ് നായകനായ ജോക്കർ എന്ന സിനിമയിൽ കൂടി പ്രേക്ഷർക്ക് പരിചിതമായ താരമാണ് മന്യ. നിരവധി അന്യഭാഷകളിൽ അഭിനയിച്ച താരം മലയാളത്തിൽ ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. എങ്കിലും എല്ലാവർക്കും വളരെ പരിചിതമാണ് മന്യയെ.…

ദിലീപ് നായകനായ ജോക്കർ എന്ന സിനിമയിൽ കൂടി പ്രേക്ഷർക്ക് പരിചിതമായ താരമാണ് മന്യ. നിരവധി അന്യഭാഷകളിൽ അഭിനയിച്ച താരം മലയാളത്തിൽ ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. എങ്കിലും എല്ലാവർക്കും വളരെ പരിചിതമാണ് മന്യയെ. വണ്‍ മാന്‍ഷോ, രാക്ഷസരാജാവ്, സ്വപ്നക്കൂട്, കുഞ്ഞിക്കൂനന്‍ തുടങ്ങിയ സിനിമകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്. ചെയ്ത വേഷങ്ങൾ ചെറുതായിരുന്നുവെങ്കിലും താരത്തെ പെട്ടെന്ന് തന്നെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.

വിവാഹശേഷം മന്യ സിനിമയിൽ നിന്നും മാറിനിൽക്കുകയാണ്. തന്റെ കുടുംബത്തിനൊപ്പം വളരെ സന്തോഷത്തിലാണ് താരം , സിനിമയിൽ സജീവമല്ലെങ്കിലും മന്യ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.


മമ്മൂട്ടി ചിത്രം അപരിചിതന്റെ ലൊക്കേഷനിൽ നിന്നുമുള്ള താരത്തിന്റെ ചില ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ആറടിയിലേറെ നീളമുള്ള പെരുമ്പാമ്പിനെയാണ് മന്യ കഴുത്തിൽ ഇട്ടിരിക്കുന്നത് എന്നത് കൊണ്ട് തന്നെയാണ് ഫോട്ടോ ശ്രദ്ധേയമാകുന്നതും.