August 7, 2020, 3:36 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

വിവാഹ ശേഷം ശരണ്യ മോഹൻ അഭിനയം നിർത്തലാക്കിയ കാരണം ?

saranya-mohan

സിനിമയിലും സീരിയലിലും സജീവമായി നിൽക്കുന്ന പല താരങ്ങളും പിന്നീട് അഭിനയം നിർത്താറുണ്ട്, മിക്കവരും വിവാഹത്തോട് കൂടിയാണ് സ്‌ക്രീനിൽ നിന്നും അപ്രത്യക്ഷമാകുന്നത്. എന്നാൽ ഇപ്പോൾ താരങ്ങൾ ഒക്കെയും അഭിനയം നിർത്തുമെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിരിക്കും. വിവാഹ ശേഷം അഭിനയത്തിന് ബ്രേക്ക് ഇട്ട താരമായിരുന്നു ശരണ്യ മോഹൻ.  ഫേസ്ബുക്കില്‍ സജീവമായ ശരണ്യ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്. കുട്ടിക്കാലം മുതലേ നൃത്തം പഠിച്ചിരുന്നു ശരണ്യ മോഹന്‍.  മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു ഡാന്‍സ് കണ്ടായിരുന്നു സംവിധായകന്‍ ഫാസില്‍ ശരണ്യയെ സിനിമയിലെടുത്തത്. അനിയത്തിപ്രാവിലേക്കായിരുന്നു അന്ന് താരത്തെ ക്ഷണിച്ചത്.

saranya mohanആ സിനിമയുടെ തമിഴ് പതിപ്പിലും താരം അഭിനയിച്ചിരുന്നു. അനിയത്തി വേഷങ്ങളായിരുന്നു കൂടുതലും തേടിയെത്തിയിരുന്നത്. വേലായുധത്തിലെ വിജയ് യുടെ അനിത്തിവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും താരം പറയുന്നു. വിവാഹശേഷവും അഭിനയിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നു. ഇടയ്ക്ക് സീരിയലുകളില്‍ അഭിനയിച്ചിരുന്നു. മക്കള്‍ക്കും കുടുംബത്തിനുമൊപ്പമായി കൂടുതല്‍ സമയം മാറ്റിവെക്കാന്‍ തീരുമാനിച്ചതോടെ അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. ഞങ്ങള്‍ ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അതെന്നും താരം പറയുന്നു. നാട്യഭാരതിയെന്ന ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട് ഇപ്പോള്‍. വിവാഹത്തിന് ശേഷം ഭര്‍ത്തവ് ഡോ അരവിന്ദിനൊപ്പം തിരുവനന്തപുരത്തേക്ക് മാറുകയായിരുന്നു ശരണ്യ.

Saranya-Mohan-160 വര്‍ഷം പഴക്കമുള്ള ഒറ്റനില വീടാണ് ചേട്ടന്റേത്. പറമ്ബും മുറ്റവുമൊക്കെയുണ്ട്. കൊറോണക്കാലത്താണ് അതിന്റെ ഗുണം മനസ്സിലാക്കിയത്. വീട്ടിലിരുന്ന് ബോറടിക്കുമ്ബോള്‍ പറമ്ബിലേക്ക് ഇറങ്ങും. രണ്ട് മക്കളാണ് ശരണ്യയ്ക്ക്. മകന്‍ അനന്തപദ്മനാഭന് മൂന്നര വയസ്സായി. മകള്‍ അന്നപൂര്‍ണ്ണയ്ക്ക് ഒന്നേകാല്‍ വയസ്സായതേയുള്ളൂ. രസമുള്ള പ്രായമാണ്. അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് ഇപ്പോള്‍ ജീവിതം ചലിക്കുന്നത്. ലോക് ഡൗണ്‍ ജീവിതത്തില്‍ ബോറടിയില്ലെങ്കിലും എല്ലാം പെട്ടെന്ന് ശരിയാവണേയെന്ന പ്രാര്‍ത്ഥനയിലാണ് ശരണ്യ മോഹന്‍.

Related posts

രാഘവ ലോറന്‍സിന്റെ അനാഥാലയത്തിലെ 18 കുട്ടികള്‍ക്കും 3 ജീവനക്കാര്‍ക്കും കൊറോണ ബാധിച്ചു

WebDesk4

എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം !! ആ പ്രണയമാണ് എന്നെ ഈ രീതിയിൽ എത്തിച്ചത് – ജസ്ല മാടശ്ശേരി

WebDesk4

ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നതെന്ന് പലരും പറഞ്ഞു തുടങ്ങിയിരുന്നു !! സായി കുമാറിനെ വിവാഹം ചെയ്തത് എന്തുകൊണ്ടെന്ന് വ്യകത്മാക്കി ബിന്ദു പണിക്കർ

WebDesk4

നടി റീനു മാത്യുസിന്റെ പ്രായം അറിഞ്ഞു അമ്പരന്നു ആരാധകർ; ഫീമെയിൽ മമ്മൂട്ടിയോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയും!

WebDesk4

വിജയ്ക്ക് പിന്നാലെ ഭാര്യയ്ക്ക് എതിരെയും ആദായനികുതി വകുപ്പ്, ചോദ്യം ചെയ്യല്‍ നീളുന്നു

WebDesk4

എനിക്കു തന്നെ അറിയില്ല ! എനിക്കെന്തിനാണ് ഇത്ര ഹൈപ്പ് കിട്ടിയതെന്ന് ! ധ്രുവ് വിക്രമിനെ ഇഷ്ടമാണെന്നും പ്രിയ വാര്യര്‍

WebDesk4

മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് അല്ലു, 10 വർഷമായി കാത്തിരിക്കുകയാണ്

WebDesk4

കോറോണയ്ക്കുള്ള മരുന്ന് വികസിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ സംഘം ?

WebDesk4

മാസ്സല്ല കൊലമാസ്സാണ്, തരംഗമായി ഷൈലോക്കിന്റെ പുതിയ പോസ്റ്റർ

WebDesk4

കൊച്ചിയില്‍ യുവാവിനെ കാര്‍ കയറ്റി കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

WebDesk

ഐശ്വര്യയും റാണി മുഖർജിയും തമ്മിലുള്ള പിണക്കത്തിന് കാരണം അഭിഷേകുമായുള്ള പ്രണയമോ ?

WebDesk4

ക്വേഡന് മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം ഒരുക്കി ഗിന്നസ് പക്രു

WebDesk4
Don`t copy text!