ജാൻവിയെ നടിയായി കാണാനല്ല ശ്രീദേവി ആഗ്രഹിച്ചത് ; ആ ആഗ്രഹം ബാക്കിയാക്കിയാണ് താരം പോയത്

ഇന്ത്യൻ സിനിമാലോകം ഒന്നടങ്കം ദുഖത്തോടെ കേട്ട വാർത്തയായിരുന്നു നടി ശ്രീദേവിയുടെ വിയോഗ വാർത്ത. യുഎഇയിലെ ഒരു സ്വകാര്യ ആഡംബര ഹോട്ടലിൽ ബാത്ത് ടബ്ബിലായിരുന്നു ശ്രീദേവിയെ മരണപ്പെട്ടതായി കണ്ടെത്തിയത്. ഇന്നിപ്പോൾ ശ്രീദേവിയുടെ അഞ്ചാം ചരമ വാർഷികം…

ഇന്ത്യൻ സിനിമാലോകം ഒന്നടങ്കം ദുഖത്തോടെ കേട്ട വാർത്തയായിരുന്നു നടി ശ്രീദേവിയുടെ വിയോഗ വാർത്ത. യുഎഇയിലെ ഒരു സ്വകാര്യ ആഡംബര ഹോട്ടലിൽ ബാത്ത് ടബ്ബിലായിരുന്നു ശ്രീദേവിയെ മരണപ്പെട്ടതായി കണ്ടെത്തിയത്. ഇന്നിപ്പോൾ ശ്രീദേവിയുടെ അഞ്ചാം ചരമ വാർഷികം അടുക്കാറായ സാഹചര്യത്തിൽ ശ്രീദേവിയുടെ ഒരു ആഗ്രഹത്തെ കുറിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്.മുൻപ് ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞതാണ് തന്റെ ഈ ആഗ്രഹം. മൂത്ത മകൾ ജാൻവിയെ കുറിച്ചുള്ള ആഗ്രഹമാണ് താരം പങ്കുവെയ്ക്കുന്നത്. “ജാൻവിക്ക് സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. ആദ്യം ഞാൻ അനുകൂലിച്ചിരുന്നില്ല. സിനിമ മോശം വ്യവസായമാണെന്ന് ഞാൻ കരുതുന്നില്ല. ഞാൻ സിനിമാ ലോകത്തിന്റെ സൃഷ്ടിയാണ്. പക്ഷേ ഒരു രക്ഷിതാവ് എന്ന നിലയിൽ അവൾ വിവാഹിതയായി കാണുന്നതാണ് എനിക്ക് വലിയ സന്തോഷം നൽകുന്ന കാര്യം. പക്ഷേ അവളുടെ സന്തോഷത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. ഒരു നടിയെന്ന നിലയിൽ അവൾ നന്നായി പ്രവർത്തിക്കുകയാണെങ്കിൽ ഞാൻ അവളെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്ന അമ്മയാകും.” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. അമ്മയുടെ മരണസമയമായിരുന്നു ജാന്വിയുടെ ആദ്യ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചത്. ഇപ്പോൾ ബോളിവുഡിലെ യുവ താരമായി ഉയർന്നു വരികയാണ് ജാൻവി.