താരസംഘടനയായ അമ്മയെക്കുറിച്ച് നടി ലളിത ശ്രീയുടെ വെളിപ്പെടുത്തല്‍..!! പറയാതിരിക്കാന്‍ വയ്യെന്ന് താരം!

നടി ലളിത ശ്രീയെ മലയാളികള്‍ മറക്കാന്‍ വഴിയില്ല. ഒരുപാട് മലയാള സിനിമകളിലൂടെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. ഇപ്പോഴിതാ നടി ലളിത ശ്രീ താര സംഘടനയായ അമ്മയെക്കുറിച്ച് തുറന്ന് പറഞ്ഞ ചില…

നടി ലളിത ശ്രീയെ മലയാളികള്‍ മറക്കാന്‍ വഴിയില്ല. ഒരുപാട് മലയാള സിനിമകളിലൂടെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. ഇപ്പോഴിതാ നടി ലളിത ശ്രീ താര സംഘടനയായ അമ്മയെക്കുറിച്ച് തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സിനിമാ ജീവിതത്തില്‍ നിന്ന് വിട്ടുനില്‍ക്കുക ആണെങ്കിലും താന്‍ ഇപ്പോള്‍ സമാധാനത്തിലും സന്തോഷത്തിലുമാണ് ജീവിച്ചു പോകുന്നത് എന്ന് താരം പറയുന്നു. അതിന് കാരണം താര സംഘടനയായ അമ്മയാണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…അമ്മ എന്ന മലയാള താരസംഘടനുടെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ അനുഭവിച്ച് അറിഞ്ഞതാണ്. അമ്മ എന്ന സംഘടനയെ വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകുകയും ഒരു പാട് നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തത് ഇന്നസെന്റ് അതിന്റെ നേതൃത്വ സ്ഥാനത്ത് ഉണ്ടായിരുന്നപ്പോളാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അംഗമായ താരങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ കൃത്യം ഒന്നാം തീയതി അവരുടെ അക്കൗണ്ടില്‍ അയക്കുക. ആരോഗ്യ സുരക്ഷയ്ക്കായി വര്‍ഷം അഞ്ചു ലക്ഷം രൂപ, ആക്‌സിഡന്റല്‍ ഡെത്തിന് പതിനഞ്ചു ലക്ഷം, ആംബുലന്‍സ് , തുടങ്ങിയ കാര്യങ്ങള്‍ ഈ സംഘടന ഒരു മുടക്കവും കൂടാതെ നിര്‍വഹിക്കുന്നു.

ഇത് കൂടാതെ പല പുണ്യ പ്രവര്‍ത്തികള്‍ വേറെയും. ദിലീപ് നിര്‍മ്മിച്ച 20-20 എന്ന ചിത്രത്തില്‍ താരങ്ങള്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ച് അതില്‍ നിന്ന് കിട്ടിയ ഒരു കോടി രൂപ അമ്മയ്ക്ക് നല്കുകയുണ്ടായി . നിരവധി സ്റ്റേജ് ഷോകളില്‍ നിന്നും കായിക വിനോദങ്ങളില്‍ നിന്നും സ്വരൂപിച്ച തുക കൊണ്ടാണ് അമ്മ അതിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ട് പോകുന്നത്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എന്ന് അറിയാമെങ്കിലും നല്ല രീതിയില്‍ പോകുന്ന ഒന്നിനു തടസ്സം നില്‍ക്കുക , അപവാദം പറഞ്ഞു പരത്തുക അതിനെ നശിപ്പിക്കാന്‍ നോക്കുക എന്നത് ചിലരുടെ സ്വഭാവമാണ്. എന്നുകൂടി താരം കൂട്ടിച്ചേര്‍ക്കുന്നു.