നടി മിയ വിവാഹിതയായി, വൈറലായി താരത്തിന്റെ വിവാഹ വീഡിയോ

ചെറിയ വേഷങ്ങൾ ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോർജ്. വളരെ പെട്ടെന്നായിരുന്നു താരത്തിന്റെ വളർച്ച. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെ കൂടെയും മിയ അഭിനയിച്ച് കഴിഞ്ഞു. ഇന്നായിരുന്ന താരത്തിന്റെ വിവാഹം. എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ…

ചെറിയ വേഷങ്ങൾ ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോർജ്. വളരെ പെട്ടെന്നായിരുന്നു താരത്തിന്റെ വളർച്ച. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെ കൂടെയും മിയ അഭിനയിച്ച് കഴിഞ്ഞു. ഇന്നായിരുന്ന താരത്തിന്റെ വിവാഹം. എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ ഉടമയായ അശ്വിന്‍ ഫിലിപ്പ് ആണ് മിയയെ ജീവിതസഖിയാക്കിയത്. കോട്ടയം പാലാ സ്വദേശികളായ ജോര്‍ജ്ജിന്റെയും മിനിയുടെയും മകളാണ് മിയ. അശ്വിന്റെ നാടായ അശ്വിന്റെ സ്വദേശമായ എറണാകുളത്ത് സെന്റ് മേരീസ് ബസലിക്കയില്‍ വച്ച്‌ 2.30 നാണ് വിവാഹം നടന്നത്. ഇന്ന് വൈകുന്നേരം റിസപ്ഷനും സംഘടിപ്പിച്ചിരിക്കുകയാണ് ഇരുവരുടെയും കുടുംബം.
കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച്‌ കൊണ്ടായിരിക്കും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം പങ്കെടുക്കുന്ന വിവാഹം എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എല്ലാ വിധത്തിലുള്ള നിയന്ത്രണങ്ങളും വിവാഹത്തിന് മുന്‍കൂട്ടി ഏര്‍പ്പെടുത്തിയിരുന്നു. ഓഫ് വൈറ്റ് നിറമുള്ള ഗൗനില്‍ അതീവ സുന്ദയിട്ടായിരുന്നു മിയ. അഷ്‌വിന്റെ വേഷം കോട്ടും സ്യൂട്ടുമായിരുന്നു . മാസ്‌ക് ധരിച്ചാണ് ഇരുവരും പള്ളിയിലേക്ക് എത്തിയത്.