മലയാളത്തിലെ ആ യുവനടനുമായിട്ടുള്ള പ്രണയ തകർച്ച കാരണമാണ് തെന്നിന്ത്യന്‍ സിനിമകളില്‍ നിന്നും ഞാൻ ഒഴിവായത്

താൻ തെന്നിന്ത്യൻ സിനിമകളിൽ നിന്നും ഒഴുവായി നിൽക്കാനുള്ള കാരണം മലയാളത്തിലെ യുവനടനുമായിട്ടുള്ള പ്രണയ തകർച്ച കാരണമാണെന്ന് നടി മോണല്‍ ​ഗജ്ജര്‍. നടനുമായി കടുത്ത പ്രണയത്തിലായിരുന്നെന്നും വേര്‍പിരിയല്‍ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒന്നായിരുന്നു എന്നുമാണ് താരം…

താൻ തെന്നിന്ത്യൻ സിനിമകളിൽ നിന്നും ഒഴുവായി നിൽക്കാനുള്ള കാരണം മലയാളത്തിലെ യുവനടനുമായിട്ടുള്ള പ്രണയ തകർച്ച കാരണമാണെന്ന് നടി മോണല്‍ ​ഗജ്ജര്‍. നടനുമായി കടുത്ത പ്രണയത്തിലായിരുന്നെന്നും വേര്‍പിരിയല്‍ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒന്നായിരുന്നു എന്നുമാണ് താരം പറയുന്നത്. ബിഗ് ബോസ് തെലുങ്ക് പതിപ്പില്‍ നിന്നും പുറത്തായ താരം മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘മലയാളത്തിലെ യുവനടനുമായി കടുത്ത പ്രണയത്തിലായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോയില്ല. ഞങ്ങള്‍ പിരിഞ്ഞു. എന്നാല്‍ ആ വേര്‍പിരിയല്‍ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒന്നായിരുന്നു. അതോടെ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കേണ്ടെന്നു തീരുമാനിച്ചു.’- മോണല്‍ പറഞ്ഞു.

മോണല്‍ ഗജ്ജര്‍ 2014-വരെ തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി തെന്നിന്ത്യന്‍ സിനിമകളിലാണ് അഭിനയിച്ചിരുന്നത്. നടിയുടെ അരങ്ങേറ്റ ചിത്രവും തെലുങ്കില്‍ സൂപ്പര്‍ഹിറ്റായി. അഞ്ച് വര്‍ഷം അഭിനയത്ത് സജീവമായ താരം പെട്ടെന്ന് സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ഉപേക്ഷിച്ച്‌ ഗുജറാത്തിലേക്ക് പോയി. 2018 മുതല്‍ നടി ഗുജറാത്തി സിനിമകളില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്.ബിഗ് ബോസ് തെലുങ്ക് നാലാം പതിപ്പിലെ പുതിയ സീസണിലൂടെ നടി വീണ്ടും പ്രേക്ഷക ശ്രദ്ധനേടി. പരിപാടി ഹിറ്റായതോടെ നടിയെ തേടി നിരവധി അവസരങ്ങളാണ് സിനിമാ-സീരിയല്‍ രംഗത്തുനിന്നും വരുന്നത്. കഴിഞ്ഞ ആഴ്ച നടി പരിപാടിയില്‍ നിന്നും പുറത്താകുകയായിരുന്നു