നവ്യ നായർ ആശുപത്രിയിൽ? താരത്തിന് എന്തുപറ്റിയെന്ന് ആരാധകർ!!

നടി നവ്യ നായരെ സുഖമില്ലാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവ്യ നായരെ നേരിട്ട് കണ്ട് സുഖവിവരങ്ങൾ അന്വേഷിക്കാൻ സുഹൃത്തും സഹപ്രവർത്തകയായ നിത്യ ദാസ് എത്തിയുരുന്നു. നിത്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നവ്യയെ സന്ദർശിച്ച ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്…

നടി നവ്യ നായരെ സുഖമില്ലാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവ്യ നായരെ നേരിട്ട് കണ്ട് സുഖവിവരങ്ങൾ അന്വേഷിക്കാൻ സുഹൃത്തും സഹപ്രവർത്തകയായ നിത്യ ദാസ് എത്തിയുരുന്നു. നിത്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നവ്യയെ സന്ദർശിച്ച ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട് ഈ ചിത്രമാണ് ആരാധകർ താരം ആശുപത്രിയിലായ വിവരം അറിഞ്ഞത്.

അതേ സമയം പുതിയ ചിത്രം ‘ജാനകി ജാനേ’യുടെ പ്രൊമോഷനു വേണ്ടി സുൽത്താൻ ബത്തേരിയിൽ ആരോഗ്യ പ്രശ്‌നങ്ങളാൽ എത്തില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ താരത്തിന്റെ പെട്ടെന്നുള്ള ആശുപത്രി വാസത്തിനു കാരണം എന്തെന്ന് പറഞ്ഞിട്ടില്ല. ആശുപത്രിയിൽ ഡ്രിപ് നൽകിയിരിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. നവ്യയ്ക്ക് എന്തുപറ്റി എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ.

അനീഷ് ഉപാസന സംവിധാനം ചെയ്ത’ജാനകി ജാനേ’യിലാണ് താരം ഒടുവിൽ അഭിനയിച്ചത്. ഓഫ്‌സെറ്റ് പ്രസ് ജീവനക്കാരി ജാനകിയുടെ വേഷമാണ് നവ്യ നായർ അവതരിപ്പിച്ചത്. സബ് കോൺട്രാക്ടർ ഉണ്ണി മുകുന്ദനായി എത്തിയ സൈജു കുറുപ്പാണ് ചിത്രത്തിലെ നായകൻ.ഷറഫുദ്ദീൻ, ജോണി ആന്റെണി, കോട്ടയം നസീർ, അനാർക്കലി , പ്രമോദ് വെളിയനാട്, ജയിംസ് ഏല്യ ,സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, അൻവർ ഷെരീഫ്, വിദ്യാവിജയകുമാർ, സതി പ്രേംജി, എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ