മാറിടത്തെക്കുറിച്ചെല്ലാം കമന്റ് വരാറുണ്ട് ; പ്രതികരിക്കാതെ നീലിമാ റാണി  

തമിഴ് സീരിയലുകളിലൂടെ ജനപ്രീതി നേടിയ നടിയാണ് നീലിമ റാണി. അതേസമയം നാൻ മഹാൻ അല്ലെ, മുരൻ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ നീലിമയ്ക്ക് ലഭിച്ചു.സിനിമകളിൽ ഒക്കെ താരം അഭിനയിച്ചെങ്കിലും ടെലിവിഷൻ പ്രേക്ഷകര്‍ക്കിടയിലാണ് നീലിമ റാണി…

തമിഴ് സീരിയലുകളിലൂടെ ജനപ്രീതി നേടിയ നടിയാണ് നീലിമ റാണി. അതേസമയം നാൻ മഹാൻ അല്ലെ, മുരൻ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ നീലിമയ്ക്ക് ലഭിച്ചു.സിനിമകളിൽ ഒക്കെ താരം അഭിനയിച്ചെങ്കിലും ടെലിവിഷൻ പ്രേക്ഷകര്‍ക്കിടയിലാണ് നീലിമ റാണി കൂടുതല്‍ സ്വീകാര്യത നേടിയത്. 2008 ലാണ് നീലിമ റാണി വിവാഹിതയായത്. ഇസൈവനൻ എന്നാണ് ഭര്‍ത്താവിന്റെ പേര്. നീലിമാ റാണിയേക്കാള്‍ 11 വയസ് കൂടുതലാണ് ഭര്‍ത്താവിന്. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ദമ്പതികള്‍ക്കെതിരെ നിരവധി ട്രോളുകളും വന്നിരുന്നു. ഈ ട്രോളുകൾക്കെതിരെ എല്ലാം നീലിമാ റാണി സംസാരിച്ചിട്ടുമുണ്ട്. രണ്ട് പെണ്‍മക്കളാണ് നീലിമാ റാണിക്ക് ജനിച്ചത്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രസവശേഷം ശരീര ഭാരം കൂടിയതിനെക്കുറിച്ച്‌ നീലിമാ റാണി പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.തന്റെ വണ്ണം കൂടിയത് സ്വയം തിരിച്ചറിയുന്നെന്നും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും നീലിമ റാണി വ്യക്തമാക്കി.രണ്ടാമത്തെ കുഞ്ഞ് ജനിച്ച ശേഷമാണ് ഇത്രയും വണ്ണം കൂടിയത്. മൂത്ത് മകളെ പ്രസവിച്ചപ്പോള്‍ വണ്ണം ‌ഇല്ലായിരുന്നു. എന്നാല്‍ രണ്ടാമത്തെ പ്രസവത്തിന് ശേഷം ചുറ്റുമുള്ള പല നെഗറ്റീവ് സംഭവങ്ങളും ഭക്ഷണം കൂടിയതും എല്ലാം കൂടിയായപ്പോള്‍ വണ്ണം വളരെ കൂടി. എനിക്ക് തന്നെ അത് തോന്നുന്നുണ്ട്.കാണുന്നവര്‍ക്ക് അത്ര തോന്നുന്നില്ല.പക്ഷെ പലരും നീലിമ റാണി വണ്ണം വെച്ചോ എന്ന് ചോദിക്കും. അതെ, എനിക്കറിയാം, കുറയ്ക്കാൻ ശ്രമിക്കുകയാണ്, ഒരു വശത്ത് ഞാൻ പാല് കാെടുക്കുന്നു, മറുവശത്ത് ജിമ്മില്‍ പോകുന്നുണ്ട്. ഉടനെ കുറയില്ല. വണ്ണം കുറയ്ക്കുന്നത് എളുപ്പമല്ലെന്ന് പറയാൻ തോന്നും.മാറിടത്തെക്കുറിച്ചെല്ലാം കമന്റ് ചെയ്യുമ്പോള്‍ ഞാനിപ്പോഴും കുഞ്ഞിന് പാല്‍ കൊടുക്കുകയാണെന്ന് ഉടനെ മറുപടി പറയാൻ തോന്നും. പക്ഷെ അവര്‍ക്കൊന്നും മറുപടി പറയേണ്ടതില്ല. ബ്ലോക്ക് ചെയ്ത് മൂവ് ഓണ്‍ ചെയ്യും.

വണ്ണം കുറയാൻ ഒരു സമയം എടുക്കുമെന്ന് ഇപ്പോള്‍ എനിക്കറിയാം. കാരണം ഞാൻ രണ്ട് പെണ്‍കുട്ടികളെ പ്രസവിച്ചു. ശരീരത്തില്‍ രണ്ട് തവണ മാറ്റങ്ങള്‍ വന്നു. അത് മനസിലാക്കേണ്ടതുണ്ടെന്നും നീലിമ റാണി വ്യക്തമാക്കി.കരിയറിന് ഭര്‍ത്താവ് നല്‍കുന്ന പിന്തുണയെക്കുറിച്ചും നീലിമ റാണി സംസാരിച്ചു. വിവാഹം കഴിഞ്ഞിട്ട് 15 വര്‍ഷമായി.വിവാഹത്തിന് ശേഷമാണ് നാൻ മഹാൻ അല്ലെ എന്ന സിനിമയില്‍ അഭിനയിച്ചത്. വിവാഹം കഴിഞ്ഞ 2008 മുതല്‍ 2023 വരെയും താൻ ചെയ്ത എല്ലാ വര്‍ക്കുകള്‍ക്കും ഭര്‍ത്താവിന്റെ പിന്തുണയുണ്ട്. പ്രണയ വിവാഹമായിരുന്നെന്നും നീലിമ റാണി  തുറന്ന് പറഞ്ഞു.അഭിനയ രംഗത്തേക്ക് കടന്ന് വരുന്ന പുതുമുഖങ്ങള്‍ക്കുള്ള ഉപദേശം എന്തെന്ന ചോദ്യത്തിനും നീലിമ റാണി മറുപടി നല്‍കി.എന്താണ് വേണ്ടതെന്നതില്‍ ഫോക്കസ് ചെയ്യുക.ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥ കാണിക്കുക. രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് പോകണമെങ്കില്‍ അതിന് തയ്യാറാകണം. എല്ലാം തലയില്‍ എടുക്കാതിരിക്കുക. അവര്‍ ഇങ്ങനെ ചെയ്യുന്നു, അങ്ങനെ പറയുന്നു എന്നെൈക്കെ ആലോചിച്ച്‌ ആശയക്കുഴപ്പത്തിലായി ഐഡന്റിറ്റി ഇല്ലാതാകരുതെന്നും നീലിമ റാണി വ്യക്തമാക്കി.അടുത്തിടെ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളില്‍ നീലിമ വ്യക്തത വരുത്തുകയുണ്ടായി. ഇസെെവനൻ നീലമയുടെ രണ്ടാം ഭര്‍ത്താവാണെന്നും നടിയുടെ ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞതാണെന്നുമാണ് പലരും കരുതിയത്.പലരും ഇന്റര്‍നെറ്റില്‍ ഇക്കാര്യം തിരയുകയും ചെയ്തു. എന്നാല്‍ തനിക്ക് ഒരു വിവാഹമേ നടന്നിട്ടുള്ളൂയെന്ന് നീലിമ റാണി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. കരിയറില്‍ നീലിമ റാണി  ഇപ്പോഴും സജീവമാണ്.