‘വിഷു സദ്യയെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നു’ പ്രാചി തെഹ്ലാന്‍

മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടി പ്രാചി തെഹ്ലാനെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ മലയാളത്തനിമയില്‍ വിഷു ചിത്രങ്ങളെടുത്തിരിക്കുകയാണ് നടി. ‘ഒരു പരിപാടിയില്‍ മുഖ്യാതിഥിയായി ആണ് ഞാന്‍ കൊച്ചിയില്‍ എത്തിയതാണ്. കൊച്ചി എനിക്കേറെ…

മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടി പ്രാചി തെഹ്ലാനെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ മലയാളത്തനിമയില്‍ വിഷു ചിത്രങ്ങളെടുത്തിരിക്കുകയാണ് നടി. ‘ഒരു പരിപാടിയില്‍ മുഖ്യാതിഥിയായി ആണ് ഞാന്‍ കൊച്ചിയില്‍ എത്തിയതാണ്. കൊച്ചി എനിക്കേറെ പ്രിയപ്പെട്ട നഗരമാണ്. അതുകൊണ്ടു കുറച്ചു ദിവസം ഇവിടെ താമസിച്ച് കൊച്ചിയുടെ സൗന്ദര്യം ആവോളം നുകര്‍ന്ന് എനിക്കേറെ പ്രിയപ്പെട്ട ഭക്ഷണം കഴിക്കാനും കുറച്ചു സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനും തീരുമാനിക്കുകയായിരുന്നു.

ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ കൊച്ചിയിലേക്ക് വരുന്നത്. കഴിഞ്ഞ ദിവസം ഞാന്‍ കൊച്ചിയിലെ ഒരു ഗുരുദ്വാര സന്ദര്‍ശിച്ചിരുന്നു. എന്റെ ചില മലയാളി സുഹൃത്തുക്കളില്‍ നിന്നാണ് ഞാന്‍ വിഷുവിനെക്കുറിച്ചറിഞ്ഞത്. വിഷുക്കണി വിഷു സദ്യ ഇതൊക്കെ കേട്ടപ്പോള്‍ വളരെ താല്പര്യം തോന്നുകയും എനിക്കും വിഷു ആഘോഷിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

വിഷു സദ്യയെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നു. ശരിക്കും കേരളത്തിലെ തനതായ രുചിക്കൂട്ടുകളുള്ള ഒരു വിഷു സദ്യ കഴിക്കാന്‍ കാത്തിരിക്കുകയാണെന്നാണ് നടി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

വിഷുക്കാലം തന്നെ കേരളത്തില്‍ എത്തിയതിനാല്‍ മലയാളി പെണ്‍കുട്ടിയുടെ വേഷത്തില്‍ കുറച്ച് ചിത്രങ്ങള്‍ എടുക്കണമെന്ന് തോന്നി. മേക്കപ്പ് ആര്‍ട്ടിസ്റ്റ് റിസ്വാന്‍ ആണ് എന്നെ മലയാളിപ്പെണ്‍കൊടിയായി അണിയിച്ചൊരുക്കിയത്. എനിക്കായി വസ്ത്രമൊരുക്കിയത് ടര്‍മറിക് ഒഫിഷ്യല്‍ ആണ്. നിവേദിതയാണ് ഡിസൈനര്‍. ജോ എലീസ് ജോയ് ആണ് സ്‌റ്റൈലിസ്റ്റ്. കാസ റിയോ റിസോര്‍ട്ടില്‍ വച്ച് മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയത് ഫോട്ടോഗ്രാഫര്‍ ശ്രീഹരി കുളങ്ങരകുന്നുമ്മല്‍ ആണെന്നും പ്രാചി പറഞ്ഞു.

ഡല്‍ഹിയിലാണ് പ്രാചി ജനിച്ചതും വളര്‍ന്നതും. പഠനകാലത്ത് തന്നെ കായിക രംഗത്ത് സജീവമായിരുന്ന പ്ലാചി ഇന്ത്യന്‍ നെറ്റ്‌ബോള്‍ താരമായിരുന്നു. 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും 2010-2011 ലെ മറ്റ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യ നെറ്റ്‌ബോള്‍ ടീമിന്റെ ക്യാപറ്റാനായിരുന്നു പ്രാചി. പ്രാചിയുടെ നായകത്വത്തില്‍ 2011 ലെ സൗത്ത് ഏഷ്യന്‍ ബീച്ച് ഗെയിംസില്‍ ഇന്ത്യന്‍ ടീമിന്റെ ആദ്യ കിരീടം ഇന്ത്യ സ്വന്തമാക്കി.

നെറ്റ്‌ബോള്‍ ഡെവലപ്‌മെന്റ് ട്രസ്റ്റ് ഇന്ത്യയുടെ 2011-2017ലെ ബ്രാന്‍ഡ് അംബാസിഡറും കൂടിയാണ്. 2016 ജനുവരിയില്‍ ദിയ ഔര്‍ ബാത്തി ഹം എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രാചി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. പിന്നീട് മന്‍ദുയിപ് സിംഗ് സംവിധാനം ചെയ്ത റോഷന്‍ പ്രിന്‍സ് നായകനായ 2017 ലെ പഞ്ചാബി ഫിലിം അര്‍ജാന്‍ എന്ന പഞ്ചാബി സിനിമയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാ രംഗത്തേക്ക് കടന്നുവന്നു. മാമാങ്കം പ്രാചിയുടെ മൂന്നാമത്തെ ചിത്രമാണ്.