ആകാശത്ത് പിറന്നാള്‍ ആഘോഷം!! നടി റീനു മാത്യുവിന് ബര്‍ത്തഡേ സര്‍പ്രൈസൊരുക്കി സഹപ്രവര്‍ത്തകര്‍

ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി മലയാള സിനിമയിലേക്കെത്തിയ നായികയാണ് റീനു മാത്യൂസ്. നടി മാത്രമല്ല, മോഡലും എയര്‍ഹോസ്റ്റസുമാണ് റീനു. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ആഘോഷമാണ് സോഷ്യലിടത്ത് നിറയുന്നത്. ആകാശത്തുവച്ചായിരുന്നു നടിയ്ക്ക് സഹപ്രവര്‍ത്തകര്‍ പിറന്നാള്‍…

ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി മലയാള സിനിമയിലേക്കെത്തിയ നായികയാണ് റീനു മാത്യൂസ്. നടി മാത്രമല്ല, മോഡലും എയര്‍ഹോസ്റ്റസുമാണ് റീനു. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ആഘോഷമാണ് സോഷ്യലിടത്ത് നിറയുന്നത്. ആകാശത്തുവച്ചായിരുന്നു നടിയ്ക്ക് സഹപ്രവര്‍ത്തകര്‍ പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കിയത്.

എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസാണ് റീനു. പ്രിയപ്പെട്ട ജോലിക്കിടെ ആകാശത്തു വച്ച് തനിക്ക് പിറന്നാള്‍ ആഘോഷം ഒരുക്കിയ സഹപ്രവര്‍ക്ക് നന്ദിയറിയിച്ചിരിക്കുകയാണ് താരം.

ജോലിക്കിടെ നിറയെ കയ്യൊപ്പുള്ള ബര്‍ത്തഡേ കാര്‍ഡിനൊപ്പം കേക്കും ആശംസകളുമായാണ് സഹപ്രവര്‍ത്തകര്‍ റീനുവിന് പിറന്നാള്‍ സര്‍പ്രൈസ് നല്‍കിയത്. റീനു തന്നെയാണ് പിറന്നാള്‍ ആഘോഷ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

അഞ്ചു സുന്ദരികള്‍, കുള്ളന്റെ ഭാര്യ, പ്രെയ്‌സ് ദ് ലോര്‍ഡ്, സപ്തമ. ശ്രീ തസ്‌കരാഃ, ഇയ്യോബിന്റെ പുസ്തകം എന്നിവയിലെല്ലാം റീനു ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. തനിക്കേറ്റവും പ്രിയപ്പെട്ട ജോലിയായ എയര്‍ഹോസ്റ്റസ് ആകാന്‍ വേണ്ടിയാണ് താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.