തിയ്യേറ്ററില്‍ തകര്‍ത്ത് കൊടുമണ്‍ പോറ്റി, ലൊക്കേഷനില്‍ ഭക്ഷണം വിളമ്പി ജോസ്

ആരാധകലോകം കാത്തിരുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. പ്രതീക്ഷകള്‍ നില നിര്‍ത്തി പ്രേക്ഷകരെ ആകാക്ഷയുടെകൊടുമുടിയിലെത്തിച്ചിരിക്കുകയാണ് ചിത്രം. തിയ്യേറ്ററില്‍ മികച്ച കലക്ഷനാണ് ദിവസങ്ങള്‍ കൊണ്ട് തന്നെ ചിത്രം നേടിയത്. കൊടുമണ്‍ പോറ്റിയെന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്.…

ആരാധകലോകം കാത്തിരുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. പ്രതീക്ഷകള്‍ നില നിര്‍ത്തി പ്രേക്ഷകരെ ആകാക്ഷയുടെകൊടുമുടിയിലെത്തിച്ചിരിക്കുകയാണ് ചിത്രം. തിയ്യേറ്ററില്‍ മികച്ച കലക്ഷനാണ് ദിവസങ്ങള്‍ കൊണ്ട് തന്നെ ചിത്രം നേടിയത്. കൊടുമണ്‍ പോറ്റിയെന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്.

കൊടുമണ്‍ പോറ്റി തിയ്യേറ്ററില്‍ തകര്‍ക്കുമ്പോള്‍ ടര്‍ബോ ലൊക്കേഷനിലെ മമ്മൂട്ടിയുടെ വീഡിയോയാണ് വൈറലാകുന്നത്. ലൊക്കേഷനില്‍ ഭക്ഷണം വിളമ്പുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് വൈറലാകുന്നത്. വൈശാഖ് മമ്മൂട്ടി കോമ്പിനേഷനില്‍ ഒരുങ്ങുന്ന ചിത്രമാണ് ടര്‍ബോ. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും അണിയറ പ്രവര്‍ത്തകര്‍ ഡിന്നര്‍ കഴിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ആഹാരം കഴിക്കാനിരിക്കുന്ന മമ്മൂട്ടിയാണ് വീഡിയോയില്‍. തനിക്കൊപ്പം ഇരിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ഭക്ഷണം വിളമ്പി കൊടുക്കുകയാണ്.

ആദ്യദിനം തന്നെ ഭ്രമയുഗം മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. രണ്ട് ദിവസത്തില്‍ തന്നെ പതിനാറ് കോടിയോളം രൂപ ചിത്രം നേടിക്കഴിഞ്ഞു. രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സംഭാഷണങ്ങള്‍ പ്രശസ്ത സംവിധായകന്‍ നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്റേതാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍ (ഡയറക്ടര്‍), സംഗീതം: ക്രിസ്റ്റോ സേവ്യര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോതിഷ് ശങ്കര്‍, സംഭാഷണങ്ങള്‍: ടി ഡി രാമകൃഷ്ണന്‍, കോസ്റ്റ്യും: മെല്‍വി ജെ, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍ എന്നിവരാണ് നിര്‍വഹിക്കുന്നത്.

അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ഡ ലിസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ആദ്യമായി ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ 3ഡി സാങ്കേതിക വിദ്യയില്‍ ഒരുങ്ങിയ ആദ്യ മലയാള ചിത്രം കൂടിയാണ് ‘ഭ്രമയുഗം’.