മോഷണ ശ്രമം പ്രശസ്ത നടിയെ പോലീസ് അറസ്റ്റ് ചെയ്തു !!

അന്താരാഷ്ട്ര പുതുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയ നടി അറസ്റ്റിൽ. ബംഗാളിൽ ടെലിവിഷൻ നടിയായ രൂപ ദത്ത ആണ് അറസ്റ്റിൽ ആയിരിക്കുന്നത്, ബീര നഗർ നോർത്ത് പോലീസ് ആണ് നടിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് അറസ്റ്റിന്…

അന്താരാഷ്ട്ര പുതുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയ നടി അറസ്റ്റിൽ. ബംഗാളിൽ ടെലിവിഷൻ നടിയായ രൂപ ദത്ത ആണ് അറസ്റ്റിൽ ആയിരിക്കുന്നത്, ബീര നഗർ നോർത്ത് പോലീസ് ആണ് നടിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് അറസ്റ്റിന് ആസ്പദമായ സംഭവം നടന്നത്. നടിയിൽ നിന്നും 75000 രൂപയും നിരവധി പേഴ്സും കണ്ടെത്തിയതായും പോലീസ് അറിയിച്ചു. കൊൽക്കത്ത വെൽഫയർ ചടങ്ങിൽ ഡ്യൂട്ടിക്ക് എത്തിയ പോലീസ് ആണ് നടിയെ പിടികൂടിയത്.

മേള നടക്കുന്നതിന് ഇടയിൽ ഒരു സ്ത്രീ ബാഗ് ചവറ്റ് കുട്ടയിലേക്ക് എറിയുന്നത് കണ്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസിന് സംശയം തോന്നുകയായിരിക്കുന്നു. തുടർന്ന് പോലീസ് യുവതിയെ ചോദ്യം ചെയ്യുകയും ബാഗ് പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് രൂപ ദത്തയുടെ ബാഗിൽ നിന്നും 75000 രൂപ കണ്ടെടുത്തതായും പറയുന്നു. പിന്നീടാണ് ഇവർ കൊൽക്കത്തയിലെ സിനിമ സീരിയൽ താരമായ രൂപ ദത്ത ആണെന്ന് തിരിച്ചറിയുന്നത്. വിവിധ ഇടങ്ങളിൽ മോഷണം നടത്തിയതിന്റെയും പോക്കറ്റ് അടിച്ചതിന്റെയും വിവരങ്ങൾ നടിയുടെ ഡയറിയിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തിരക്കുള്ള സ്ഥലത്ത് മോഷണം നടത്തുക എന്നത് ഇവരുടെ പതിവായിരുന്നു എന്നും നടിയെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഏകദേശം നാൽപ്പത് വയസ്സ് കഴിഞ്ഞ നടി ജയ്‌മ വൈഷ്ണവ ദേവി എന്ന ബോളിവുഡ് സീരിയലിലൂടെ ആണ് ജനശ്രദ്ധ നേടുന്നത്.