‘സ്‌നേഹസീമ’ വിട്ടിറങ്ങി ശരണ്യയുടെ അമ്മ!!!

മലയാളത്തില്‍ ഏറെ ആരാധകരുണ്ടായിരുന്ന താരമാണ് നടി ശരണ്യ ശശി. എപ്പോഴും ഒരു നോവായി മാത്രം ഓര്‍മ്മയില്‍ തെളിയുന്ന സുന്ദരിക്കുട്ടി. കരിയറില്‍ തിളങ്ങി നല്‍ക്കുമ്പോഴാണ് വിധി താരത്തിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. കാന്‍സര്‍ മഹാമാരി താരത്തിനെ…

മലയാളത്തില്‍ ഏറെ ആരാധകരുണ്ടായിരുന്ന താരമാണ് നടി ശരണ്യ ശശി. എപ്പോഴും ഒരു നോവായി മാത്രം ഓര്‍മ്മയില്‍ തെളിയുന്ന സുന്ദരിക്കുട്ടി. കരിയറില്‍ തിളങ്ങി നല്‍ക്കുമ്പോഴാണ് വിധി താരത്തിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. കാന്‍സര്‍ മഹാമാരി താരത്തിനെ കവര്‍ന്നിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായി.

സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് തിളങ്ങിനില്‍ക്കുന്ന സമയത്താണ് താരത്തിന്റെ ജീവിതത്തിലേക്ക് രോഗമെത്തുന്നത്. ശേഷം വര്‍ഷങ്ങള്‍ നീണ്ട ആശുപത്രിവാസം, നടി സീമ ജീ നായരാണ് സ്വന്തം സഹോദരിയെ പോലെ ശരണ്യയ്ക്കും കുടുംബത്തിനും ഒപ്പം നിന്നിരുന്നത്.

ശരണ്യ തുടങ്ങി വച്ച യൂടൂബ് ചാനല്‍ അമ്മയാണ് ഇപ്പോള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. അമ്മ ഗീത സിറ്റി ലൈറ്റ്സ് ശരണ്യസ് വ്‌ലോഗ് എന്ന ചാനലിലൂടെ മകളുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ശരണ്യയുടെ അമ്മ പുതിയ വീഡിയോയില്‍ പങ്കുവച്ച വിശേഷങ്ങളാണ് വൈറലാകുന്നത്. ചികിത്സയിലായിരുന്ന സമയത്താണ് ശരണ്യയ്ക്ക് സ്വന്തം വീടില്ലെന്നത് വാര്‍ത്തയാകുന്നത്. സീമാ ജീ നായരുടെയും സഹൃദയരുടെയും സന്മനസ്സുകൊണ്ട് അങ്ങനെ വീടായി. സ്‌നേഹസീമ എന്നാണ് ശരണ്യ വീടിന് പേരിട്ടത്. അത് പൂര്‍ണമായും ചേച്ചിയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ ആരാധകരുടെ സംശയത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ശരണ്യയുടെ അമ്മ. അമ്മ സ്‌നേഹസീമയില്‍ അല്ലേ ഇപ്പോള്‍ താമസിക്കുന്നതെന്ന് പലപ്പോഴും ആരാധകര്‍ ചോദിക്കാറുണ്ടായിരുന്നു.

താന്‍ ഇപ്പോള്‍ കൊല്ലത്താണ് ഉള്ളതെന്ന് അമ്മ പറയുന്നു. ശരണ്യയുടെ അനുജത്തിക്ക് റെയില്‍വേയില്‍ ജോലി ലഭിച്ചിട്ടുണ്ട്. കുഞ്ഞിനെ നോക്കുന്നതിന് വേണ്ടിയാണ്
സ്‌നേഹസീമയില്‍ നിന്നും മാറിനില്‍ക്കുന്നതെന്നും അമ്മ പറയുന്നു.

സ്‌നേഹ സീമ എന്ന വീട് ശരണ്യയുടെ പേരില്‍ അല്ലേ എന്നും ആരാധകര്‍ ചോദിച്ചിരുന്നു. സ്‌നേഹസീമ ശരണ്യയുടെ പേരിലാണ്. ഇപ്പോഴും അതേ അപ്പോഴും അതേ, എവിടെയും മാറ്റിയിട്ടില്ല എന്നും അമ്മ വ്യക്തമാക്കി.

പഴയകാലം തിരിച്ചുകിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാറുണ്ടെന്ന് അമ്മ പറയുന്നു.
അവള്‍ പിച്ചവച്ചു നടന്ന കാലവും സ്‌കൂളില്‍ പഠിക്കാന്‍ പോയ കാലവും, ചിത്രശലഭത്തെപ്പോലെ അവള്‍ പാറിപ്പറന്നു നടന്ന കാലമൊക്കെ തിരിച്ചു ലഭിച്ചിരുന്നെങ്കില്‍, അവളെ ഒന്നുകൂടി എനിക്ക് സ്‌നേഹിച്ചു, സംരക്ഷിച്ചു കൂടെ നില്‍ക്കാമായിരുന്നുവല്ലോ എന്ന് ചരമ ദിനത്തില്‍ ഓര്‍മ്മ പങ്കുവച്ചപ്പോള്‍ അമ്മ പറഞ്ഞിരുന്നു.