അവന് എന്നേക്കാളും പ്രായം കുറവാണ് ; തന്‌റെ പ്രണയത്തെ കുറിച്ച് ഷക്കീല പറയുന്നു!

നടി ഷക്കീല അടുത്തിടെ ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ എത്തിയിരുന്നു. അന്ന് ഒരു കോടി പ്രോഗ്രാമിന്റെ വേദിയിൽ തന്‌റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെയും കുറിച്ചും ഷക്കീല പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.എനിക്ക്…

നടി ഷക്കീല അടുത്തിടെ ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ എത്തിയിരുന്നു. അന്ന് ഒരു കോടി പ്രോഗ്രാമിന്റെ വേദിയിൽ തന്‌റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെയും കുറിച്ചും ഷക്കീല പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.എനിക്ക് ജീവിതത്തിൽ ഒരുപാട് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ഷക്കീല പറഞ്ഞിരിക്കുന്നത്


ഞാൻ ഇപ്പോൾ പ്രണയത്തിലാണ്. എനിക്ക് ജീവിതത്തിൽ ഒരുപാട് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇപ്പോൾ പ്രണയം ആരോടാണെന്ന് പറയുന്നില്ല എന്നാണ് ഷക്കീല പറഞ്ഞത്. ഇതുവരെ എന്നെ പ്രണയിച്ചവരെല്ലാം കുടുംബത്തിനൊപ്പമായി എന്റെ വീട്ടിൽ വന്നിരുന്നു. അതേ സമയം എന്നെ ആർക്കെങ്കിലും കല്യാണം കഴിക്കണമെന്നുണ്ടെങ്കിൽ ഞാനുമായി പ്രണയത്തിലായാൽ മതിയെന്ന് ഞാനവരോട് പറയാറുണ്ടെന്നും നടി വ്യക്തമാക്കി.

ഞാൻ രണ്ടാമത് പ്രണയിച്ചിരുന്ന ആൾക്ക് ഇപ്പോഴും കല്യാണമായിട്ടില്ല.എനിക്ക് അതിലൊരു വിഷമമുണ്ട്. അതുപോലെ ഇപ്പോൾ ഞാൻ പ്രണയിച്ചോണ്ടിരിക്കുന്ന ആൾക്കും ഇനി വൈകാതെ കല്യാണമാവും. എന്നേക്കാളും പ്രായം കുറവാണ് അവന്. അവന്റെ വീട്ടിൽ സമ്മതിക്കില്ല. പിന്നെ എനിക്ക് 45 വയസായി ഞാൻ ഇനിയെന്തിനാണ് ഒരു കല്യാണം കഴിക്കുന്നത്. എനിക്ക് പ്രസവിക്കാനാവുമോ എന്നൊന്നും എനിക്കറിയില്ല. പ്രണയത്തിന് വേണ്ടി പോരാടാനൊന്നും എനിക്ക് വയ്യ. ആരെ പ്രണയിച്ചാലും കല്യാണം നടക്കില്ലെന്ന് അറിയാം അതറിഞ്ഞ് തന്നെയാണ് പ്രണയിക്കുന്നതെന്നും ഷക്കീല കൂട്ടിച്ചേർത്തു